ഹിന്ദു തീര്‍ത്ഥാടകര്‍ക്കിടയില്‍ പ്രശസ്‌തമായ സ്ഥലമാണ് ഭുവനേശ്വറിലെ പഴയപട്ടണം. ഭുവനേശ്വറിലെ പ്രശസ്‌തങ്ങളായ പല ക്ഷേത്രങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിലേറെയും പുരാതന ക്ഷേത്രങ്ങളാണ്. ഭുവനേശ്വറിലെ ആദ്യകാല ക്ഷേത്രങ്ങളില്‍ പലതും ഇവിടെയാണ് ഉള്ളത്.
പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടിയില്‍ പണികഴിപ്പിച്ചതാണ് പഴയപട്ടണത്തിലെ ക്ഷേത്രങ്ങളിലേറെയും . നാനൂറിലേറെ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. വിവിധ വലുപ്പത്തിലുള്ള ക്ഷേത്രങ്ങള്‍ ഇവിടെ കാണാന്‍ കഴിയും. ഭുവനേശ്വറിലെ ക്ഷേത്രങ്ങളിലേറെയും ശിവനെ ആരാധിക്കുന്ന ക്ഷേത്രങ്ങളാണ്, പഴയപട്ടണത്തിലെ ക്ഷേത്രങ്ങളും ശിവക്ഷേത്രങ്ങളാണ്.



Click it and Unblock the Notifications