കൊണാര്‍ക്ക് - ശിലയില്‍ കൊത്തിയ കഥ

തലസ്ഥാന നഗരിയായ ഭുവനേശ്വറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്ക് അതിമനോഹരമായ സ്മാരകങ്ങളും പ്രകൃതി സൗന്ദര്യവും വരിഞ്ഞൊഴുകുന്ന നഗരമാണ്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറു നഗരത്തില്‍ പല അപൂര്‍വ്വ സുന്ദരമായ നിര്‍മാണ അദ്ഭുതങ്ങളും സ്ഥിതി ചെയ്യുന്നു.

ഒഡിഷയുടെ ക്ഷേത്രരൂപകല്‍പനാസത്ത പ്രദര്‍ശിപ്പിക്കുന്ന നഗരമാണ് കൊണാര്‍ക്ക്. ശിലകളിലാണ് കൊണാര്‍ക്കിന്‍റെ കലാചാതുര്യം കൂടുതലും വെളിവാകുന്നത്. അതിനാല്‍ തന്നെ മനുഷ്യഭാഷയെ ശിലാഭാഷ തോല്‍പിക്കുന്ന സ്ഥലമായു കൊണാര്‍ക്കിനെ കരുതാം. കൊണാര്‍ക്കിലെ പല സ്മാരകങ്ങളും മതപരമായ പ്രാധാന്യം നിറ‌ഞ്ഞതുമാണ്.

കൊണാര്‍ക്കിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളാണ് ഇവിടെയുള്ളത്. സൂര്യക്ഷേത്രങ്ങളാണ് ഇതില്‍ ഏറ്റവും പ്രശസ്തം. കോണ്‍ എന്ന് അര്‍ഥം വരുന്ന കൊണാ എന്ന വാക്കില്‍ നിന്നും സൂര്യന്‍ എന്ന് അര്‍ഥം വരുന്ന അര്‍ക്ക എന്നീ സംസ്കൃത വാക്കുകളില്‍ നിന്നാണ് ക്ഷേത്രത്തിന് കൊണാര്‍ക്ക് എന്ന് പേര് വന്നത്. സൂര്യഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ നിന്നാണ് ഈ പേര് വന്നത്. സൂര്യദേവക്ഷേത്രസമുച്ചയത്തിനകത്ത് തന്നെയായി മായാദേവി ക്ഷേത്രം വൈഷ്ണവക്ഷേത്രം എന്നീ പ്രശസ്ത ക്ഷേത്രങ്ങളുമുണ്ട്. കൊണാര്‍ക്കിലെ മുഖ്യദേവിയായ രാംചന്ദിക്ക് സമര്‍പ്പിച്ചിരിക്കുന്ന രാമചന്ദി ക്ഷേത്രം സ്ഥിതി ചെയ്യുന്ന രാമചന്ദി മറ്റൊരു പ്രശസ്ത കേന്ദ്രമാണ്. അപ്രത്യക്ഷമായ ബുദ്ധ ആശ്രമം സ്ഥിതി ചെയ്തിരുന്ന കുറുമയില്‍ നിന്ന് പര്യവേക്ഷണം ചെയ്തെടുത്ത ബുദ്ധ പ്രതിമ ഇപ്പോള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ജാമുയാത്ര ആഘോഷവേളകൊണ്ട് പ്രശസ്തമായ സ്ഥലമാണ്പ്രാച്ചി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കക്കാട്ടപൂര്‍ മംഗള ക്ഷേത്രം. മാതൃദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് ചൗരാസിയില ബാരാഹി ക്ഷേത്രം.

അസ്തമനവേളയില്‍ അഷ്ടരംഗയില്‍ നിന്നുള്ള ചക്രവാള ക്കാഴ്ച നയനമനോഹരമാണ്. അതുപോലെ മറ്റൊരു പ്രശസ്ത കേന്ദ്രമാണ് കൊണാര്‍ക്ക് മാത്. മതകേന്ദ്രങ്ങളും സ്മാരകങ്ങളും കൂടാതെ കൊണാര്‍ക്കില്‍ ചന്ദ്രഭാഗ ബീച്ചും മുഖ്യ ടൂറിസ്റ്റ് ഘടകമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു മ്യൂസിയവും കൊണാര്‍ക്കിലുണ്ട്. സൂര്യക്ഷേത്ര പരിസരത്തി നിന്ന് കണ്ടെടുത്ത പല അമൂല്യവസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൊണാര്‍ക്ക് - ഭൂതവര്‍ത്തമാന കാല മിശ്രിതം

ഭൂതകാലവുമായി സഹവര്‍ത്തിത്വത്തോടെ പെരുമാറുന്ന വ‍ര്‍ത്തമാനകാല്തിന്‍റെ അമ്പരിപ്പിക്കുന്ന കാഴ്ചകള്‍ കൊണാര്‍ക്ക് ടൂറിസം നമ്മുടെ മുന്നില്‍ കാഴ്ചവക്കുന്നു. ചരിത്രസ്മാരകങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മാണമാതൃകകളും നിങ്ങളെ വിസ്മയിപ്പിക്കുമ്പോള്‍ തന്നെ ബീച്ചിലെ ചലനാത്മകമായ സാമൂഹ്യജീവിതവും അതുപോലെ തന്നെ ആസ്വദിക്കാനാവുമെന്നതാണ് കൊണാര്‍ക്കിന്‍റെ പ്രത്യേകത.

കൊണാര്‍ക്ക് -വര്‍ണ്ണോജ്വലമായ സ്ഥലങ്ങളുടെയും ശബ്ദങ്ങളുടെയും മരുപ്പച്ച

കൊണാര്‍ക്ക് പൂര്‍ണ്ണമായും ഒരു ടൂറിസ്റ്റ് മേഖലയാണ്. ലോകം മുഴുവനുമുള്ള ടൂറിസ്റ്റുകള്‍ ഇവിടെ പല ആഘോഷങ്ങള്‍ക്കായി എത്തുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നുമുതല്‍ അഞ്ച് വരെ നടക്കുന്ന കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ലാസിക് ഡാന്‍സ് ഫെസ്റ്റിവലാണ്. ഒഡിസി, ഭരതനാട്യം, കഥക്, കുച്ചിപ്പുടി, ചാഹു നൃത്തം എന്നിവ ഈ വേളയില്‍ ഇവിടെ അവതരിപ്പിക്കുന്നു.

കരകൗശലമേളയാണ് മറ്റൊരു ആകര്‍ഷണം. ഭക്ഷണപ്രിയര്‍ക്കും ഇവിടെ ആസ്വദിക്കാന്‍ വേണ്ടുവോളമുണ്ട്. ഫെബ്രുവരി മാസങ്ങളില്‍ ആഘോഷിക്കുന്ന മറ്റൊരു വിശേഷമാണ് മാഘ സപ്തമി മേള അഥവാ ചന്ദ്രഭാഗ മേള.

കൊണാര്‍ക്കിലെ ഷോപ്പിങ്ങും സന്തോഷം പകരുന്നതാണ്. വര്‍ണശബളമായ കുടില്‍ വ്യവസായഉല്‍പന്നങ്ങള്‍ ഇവിടെയുണ്ട്. കസവുകൊണ്ട് അലങ്കരിച്ച കുടകള്‍ ബാഗുകള്‍ എന്നിവ ഇവിടെ നിന്ന് ലഭിക്കും. ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍ മരത്തില്‍ തീര്‍ത്ത അലങ്കാരപ്പണികള്‍, കല്ലിലും പട്ടയിലും തീര്‍ത്ത ചിത്രപ്പണികള്‍ എന്നിവയും ഇവിടെ നിന്ന് ലഭിക്കും.

കൊണാര്‍ക്ക് സന്ദര്‍ശിക്കേണ്ട സമയം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് കൊണാര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുയോജ്യം. കാഴ്ചകള്‍ കാണുന്നതിന് പ്രസന്നമായ കാലാവസ്ഥയാണ് ശൈത്യകാലത്ത്.

കൊണാര്‍ക്കില്‍ എങ്ങനെയെത്താം

വായു, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം നല്ല രീതിയില്‍ കൊണാര്‍ക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ഫ്ലൈറ്റില്‍ വരുന്നവര്‍ക്ക് ഭുവനേശ്വര്‍ എയര്‍പോര്‍ട്ട് വഴിയെത്താം. പൂരിയിലെയും ഭുവനേശ്വറിലെയും റെയില്‍വേസ്റ്റേഷനുകളും മറ്റ് റോഡ് ശ്രംഖലകളും ഇവിടെയെത്താന്‍ നിരവധി സൗകര്യങ്ങളൊരുക്കുന്നു.

Please Wait while comments are loading...