തിബറ്റന്‍ ബുദ്ധമതത്തിലെ ന്യന്‍ഗ്മ പാരമ്പര്യത്തിലെ ലാമയുടെ പുനരവതാരമായി കണക്കാക്കപ്പെടുന്ന നിതെന്‍ ചൊക്ലിങ് റിന്‍പോച്ചെയുടെ പേരിലുള്ള ഒരു ബുദ്ധവിഹാരമാണ് ചൊക്ലിങ് ഗോംപ. എഴുത്തുകാരനും ചലച്ചിത്രകാരനുമായ റിന്‍പോച്ചെ സംവിധാനം ചെയ്ത മിലരേപ എന്ന ചിത്രം 2006ല്‍ പുറത്തിറങ്ങിയിട്ടുണ്ട്. ടിബറ്റന്‍ വാസ്തുവിദ്യാശൈലിയും കൂറ്റന്‍ സ്തൂപവുമാണ് ആശ്രമത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബുദ്ധസന്യാസിമാര്‍ പരശീലനത്തിനെത്തുന്ന സ്ഥലംകൂടിയാണ്. ബുദ്ധനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ആശ്രമത്തില്‍ നടക്കാറുണ്ട്. ആശ്രമപരിസരത്ത് ഒരു അതിഥി മന്ദിരവും ഭക്ഷണശാലയുമുണ്ട്.



Click it and Unblock the Notifications