1980കളിലാണ് ഹാങ് ഗ്ലൈഡിങ് എന്ന വിനോദം പ്രചാരത്തില്‍ വന്നത്. ഇപ്പോള്‍ ബിറിലെ പ്രമുഖ വിനോദങ്ങളില്‍ ഒന്നാണിത്. ബില്ലിങില്‍ നിന്നാണ് ഹാങ് ഗ്ലൈഡിങ് ആരംഭവിയ്ക്കുക, ഇറങ്ങുന്നത് ബിറിലാണ്. 1984 മുതല്‍ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമുള്ള ഹാങ് ഗ്ലൈഡിങ് മത്സരങ്ങള്‍ ബിറില്‍ നടന്നിട്ടുണ്ട്. ഹാങ് ഗ്ലൈഡില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഹിമാചലിലെ ടൂറിസം വകുപ്പ് നടത്തുന്ന ഏറോ സ്‌പേസ് കോംപ്ലക്‌സില്‍ ഹാങ് ഗ്ലൈഡിങിന് പരിശീലനംനല്‍കുന്നുണ്ട്.



Click it and Unblock the Notifications