Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിര്‍ » ആകര്‍ഷണങ്ങള് » പാരഗ്ലൈഡിങ്

പാരഗ്ലൈഡിങ്, ബിര്‍

10

ഏറെ സാഹസികവും ത്രസിപ്പിക്കുന്നതുമായ വിനോദമാണ് പാരഗ്ലൈഡിങ്, ഇക്കാലത്ത് ഒട്ടേറെപ്പേര്‍ പാരഗ്ലൈഡിങില്‍ കമ്പം കയറി അതിന് പറ്റിയ സ്ഥലങ്ങള്‍ അന്വേഷിച്ച് നടക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് പറ്റിയ സ്ഥലമാണ് ബിര്‍. ബിറില്‍ പലയിടത്തു പാരഗ്ലൈഡിങിന് തുടക്കമിടാന്‍ പറ്റിയ സ്ഥലങ്ങളുണ്ട്. ഗ്ലൈഡിങ് അവസാനിപ്പിക്കുന്ന പോയിന്റ് ബില്ലിങ് എന്ന സ്ഥലത്താണ്. ബിറില്‍ നിന്നും ബില്ലിങിലേയ്ക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്.

നല്ല പരിശീലനം ആവശ്യമുള്ള ഒരു വിനോദമാണിത്, കാണുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും പരിശീലനം നേടാത്തവര്‍ ഇതിന് മുതിരാതിരിക്കുന്നതാണ് നല്ലത്. പാരഗ്ലൈഡിങ് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളും ബിറിലുണ്ട്. വിനോദത്തിനാവാശ്യമായ വസ്തുക്കളും പരിശീലനവും നല്‍കുന്നവയാണ് മിക്ക സ്ഥാപനങ്ങളും. എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ടൂറിസം വകുപ്പും, സിവില്‍ ഏവിയേഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയും ചേര്‍ന്ന് ബിറില്‍ പാര ഗ്ലൈഡിങ് പ്രീ വേള്‍ഡ് കപ്പ് മത്സരം നടത്താറുണ്ട്. അന്താരാഷ്ട്ര തലത്തില്‍ത്തന്നെ പ്രശസ്തമായ ഈ മത്സരത്തില്‍ വിവിധ നാടുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കാറുണ്ട്.

മാര്‍ച്ച് മുതല്‍ മെയ് വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുമാണ് ഇവിടെ പാരഗ്ലൈഡിങ് നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുകയെന്നതാണ് ഇതിന് കാരണം, മഴയും മഞ്ഞുമുള്ള അന്തരീക്ഷത്തില്‍ പാരഗ്ലൈഡിങ് സാധ്യമല്ല.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City