കെഷ്തോ റായില്‍ സ്ഥിതി ചെയ്യുന്ന ചുവന്ന കല്ലുകൊണ്ട് തീര്‍ത്ത ഈ ക്ഷേത്രം 1600ല്‍ രഘുനാഥ് സിംഗ് രാജാവാണ് നിര്‍മിച്ചത്. ടെറാകോട്ടയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രഭിത്തികളില്‍ മതപരവും സാംസ്കാരിക പരവുമായ കാര്യങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. പുരാതന കാലത്തെ കലാരൂപങ്ങളായ ജ്യാമിതീയ രൂപങ്ങള്‍ക്ക് സമാനമായവയും ക്ഷേത്രഭിത്തികളില്‍ കാണാം.