ബിഷ്ണുപുര്‍ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ മൊയിരംഗ് പട്ടണത്തിലാണ് ഈ ക്ഷേത്രം. മണിപ്പൂരിലെ പ്രാചീന ദേവഗണങ്ങളിലൊന്നായ എബുദൌ തങിങ് എന്ന ദൈവത്തിനാണ് ഇത് സമര്‍പ്പിച്ചിട്ടുള്ളത്. എല്ലാ വിധ ദോഷങ്ങളില്‍ നിന്നും നഗരവാസികളെ ഈ ദേവന്‍ കാത്തുകൊള്ളും എന്ന് ഇവര്‍ വിശ്വസിക്കുന്നു.
ആണ്ടോടാണ്ട് നടത്തിവരാറുള്ള ലായ് ഹരോബ ഉത്സവത്തിന് ഈ ക്ഷേത്രം വര്‍ണ്ണദീപ്തികളാല്‍ അലംകൃതമാകും. മെയ് മാസങ്ങളിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഹിന്ദു മതം വേരോടുന്നതിന് വളരെ മുമ്പെ തന്നെ ഇവിടെ നിലവിലുണ്ടായിരുന്ന ഏതോ പ്രാകൃതമതത്തിലെ മൂര്‍ത്തിയാണ് എബുദൌ തങിങ് ദേവന്‍ . ഒരു മാസത്തോളം ആടിയും പാടിയും വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കിയും ദേശവാസികള്‍ ഇത് കൊണ്ടാടുന്നു. പരമ്പരാഗതമായ വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകളും പുരുഷന്മാരും അമ്പലത്തിലെത്തി ആരാധനകള്‍ അര്‍പ്പിക്കുന്നു. ഖംബ തൊയ്ബി എന്നറിയപ്പെടുന്ന പാരമ്പര്യ നൃത്തരൂപത്തിനൊത്ത് ഇവര്‍ ചുവടുകള്‍ വെക്കുന്നു. മൊയിരംഗ് സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിത്.



Click it and Unblock the Notifications