സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ കാര്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന പട്ടണമാണ് മൊയിരംഗ്. രണ്ടാംലോക മഹായുദ്ധത്തിനും ഇന്ത്യയുടെ സ്വാതന്ത്യസമരങ്ങള്‍ക്കും സാക്ഷിയായ മന്ദിരമാണിത്. ഈ മന്ദിരത്തിന്റെ അങ്കണത്തില്‍ തന്നെയാണ് ആസാദ് ഹിന്ദ് ഫൌജ് എന്ന ഐ.എന്‍ .എ.യുടെ പതാക ആദ്യമായി ഉയര്‍ത്തപ്പെട്ടത്.
വെങ്കലത്തില്‍ പണിത നേതാജിയുടെ ഒരു പ്രതിമ ഇവിടെയുണ്ട്. കൂടാതെ ഒരുപാട് ബാഡ്ജുകളും എഴുത്ത്കുത്ത് രേഖകളും ലേഖനങ്ങളും ഇവിടെ കാണാം. 1945 ല്‍ തികച്ചും ദുരൂഹമായ രീതിയിലാണ് ധീരനായ ഈ സ്വാതന്ത്യ സമരസേനാനി മരണപ്പെടുന്നത്. ഈ സ്മാരകമന്ദിരത്തില്‍ ഒരു മ്യൂസിയവുമുണ്ട്.
ഈ കോംപ്ലക്സിന്റെ ഏറിയ ഭാഗവും ഇന്ന് ജീര്‍ണ്ണിതാവസ്ഥയിലാണ്. ഇതിന്റെ പുനരുദ്ധാരണത്തിന് കേന്ദ്രഗവണ്മെന്റ് വിപുലമായ നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. സന്ദര്‍ശകര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ് ഐ.എന്‍ . എ. മെമ്മോറിയല്‍ .



Click it and Unblock the Notifications