ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഒരേയൊരു പാര്‍ക്കാണിത്. ധാരാളം പക്ഷിമൃഗ വൈജാത്യങ്ങളുടെ താവളവുമാണിത്. ബിഷ്ണുപുര്‍ ജില്ലയിലെ തങ പട്ടണത്തിനടുത്തായി പരന്ന്കിടക്കുന്ന കെയ്ബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്ക് ലൊക് ടക് തടാകത്തിന്റെ ഭാഗം തന്നെയാണ്.
എല്‍ഡ്സ് ഡീര്‍ എന്നും ബ്രോസ് ആന്‍ന്റിലേഡ് ഡീര്‍ എന്നും പേരുള്ള സങ്കായി മാനുകളാണ് ഈ കായല്‍ അടങ്ങുന്ന പ്രദേശത്തിന്റെ ഏറ്റവും വലിയ സവിശേഷത. വംശമറ്റുകൊണ്ടിരിക്കുന്ന ഈ ഡാന്‍സിംങ് ഡീര്‍ അഥവാ ചാഞ്ചാടുന്ന മാനുകളാണ് മണിപ്പൂരിനെയും ബിഷ്ണുപൂരിനെയും ഒരളവ് വരെ പ്രസിദ്ധമാക്കുന്നത്.
കേവലം ഒരു മൃഗസങ്കേതമായിരുന്ന കെയ്ബുള്‍ ലംജാവോ 1977 ല്‍ ഒരു ദേശീയോദ്യാനമായ് പ്രഖ്യാപിക്കപ്പെടുന്നത് ഈ മാനുകളുടെ സംരക്ഷണാര്‍ത്ഥമാണ്. വ്യത്യസ്ഥമായ പരിസ്ഥിതി പ്രത്യേകതകള്‍ കൊണ്ടാണ് ഈ നാഷണല്‍ പാര്‍ക്ക് ജലോപരിതലത്തില്‍ പൊന്തിക്കിടക്കുന്നത്. ഫുംടി എന്നാണ് ഇവ അറിയപ്പെടുന്നത്.
ഇവിടെനിന്ന് 53 കിലോമീറ്റര്‍ അകലെയുള്ള ഇംഫാലില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഈ പാര്‍ക്കിലേക്ക് നേരിട്ട് വന്നെത്താം. ഒക്ടോബറിനും ഫെബ്രുവരിക്കുമിടയിലെ സമയമാണ് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും അഭികാമ്യം.



Click it and Unblock the Notifications