ബോംദിലയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഭാലുക്‌പോങ്. സമുദ്ര നിരപ്പില്‍ നിന്നും 213 മീറ്റര്‍ ഉയരത്തിലുള്ള ഈ പട്ടത്തില്‍ നിന്നും പ്രകൃതിയുടെ മനോഹര ഭാവം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും. തെസ്‌പൂരില്‍ നിന്നും 52 കിലോമീറ്റര്‍ ദൂരമെ ഇവിടേയ്‌ക്കുള്ളു. അക എന്നറിയപ്പെട്ടിരുന്ന പ്രാദേശിക ഗോത്ര ഭരണാധികാരിയായിരുന്നു ഭലൂക് പോങ് ഭരിച്ചിരുന്നതെന്നാണ് ചരിത്രം പറയുന്നത്.
ഭൂട്ടാനില്‍ നിന്നും ആസ്സാമില്‍ നിന്നുമുള്ള രാഷ്‌ട്രീയ മേല്‍കോയ്‌മയ്‌ക്ക് ഈ സ്ഥലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1873 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് അരുണാചല്‍ പ്രദേശിന്റെ ഈ മേഖലയെ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഭലൂക്‌പോങിലെ പ്രദേശ വാസികളിലേറെയും അക ഗോത്രത്തില്‍ പെടുന്നവരാണ്. ജനുവരയില്‍ നെയ്‌തി ഡൗ എന്ന വാര്‍ഷികോത്സവം ഇവര്‍ ആഘോഷിക്കാറുണ്ട്.
പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് പുറമെ നിരവധി സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും ഭലൂക് പോങില്‍ ഉണ്ട്. ചൂണ്ടയിട്ടുള്ള മീന്‍പിടുത്തം, കമേങ് നദിയിലെ തുഴച്ചില്‍ എന്നിവയാണ് ഇതില്‍ പ്രധാനം . പഖൂരി ഗെയിം സാന്‍ക്‌ചറി,തിപി ഓര്‍ക്കിഡേറിയം എന്നിവയാണ് ഭലൂക്‌പോങിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. എണ്‍പതിലേറെ ഇനത്തില്‍ പെടുന്ന 2600 ലേറെ ഓര്‍ക്കിഡുകള്‍ തിപി ഓര്‍ക്കിഡേറിയത്തിലുണ്ട്.



Click it and Unblock the Notifications