Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോംദില » ആകര്‍ഷണങ്ങള് » ഈഗിള്‍നെസ്റ്റ്‌ വന്യജീവി സങ്കേതം

ഈഗിള്‍നെസ്റ്റ്‌ വന്യജീവി സങ്കേതം, ബോംദില

10

വെസ്റ്റ്‌ കമേങ്‌ ജില്ലയില്‍ ഹിമാലയന്‍ മലനിരകളുടെ താഴ്‌ വാരത്തിലുള്ള സംരക്ഷിത പ്രദേശമാണ്‌ ഈഗിള്‍നെസ്റ്റ്‌ വന്യജീവി സങ്കേതം. ഇതിന്റെ വടക്ക്‌ പടിഞ്ഞാറോട്‌ ചേര്‍ന്നാണ്‌ സെസ്സ ഓര്‍ക്കിട്‌ സങ്കേതം. 1950 ല്‍ ഇന്ത്യന്‍ സേനയുടെ റെഡ്‌ ഈഗിള്‍ വിഭാഗത്തെ ഇവിടെ നിയമിച്ചിരുന്നു. അങ്ങനെയാണ്‌ ഈഗിള്‍നെസ്റ്റ്‌ എന്ന പേര്‌ ലഭിച്ചത്‌. വന്യജീവി സങ്കേതത്തിന്റെ കിഴക്ക്‌ ഭാഗത്ത്‌ കൂടിയാണ്‌ കമേങ്‌ നദി ഒഴുകുന്നത്‌. ഈഗിള്‍ നെസ്റ്റ്‌ വന്യജീവി സങ്കേതത്തില്‍ നിരവധി ഇനത്തില്‍ പെട്ട പക്ഷികളെ കാണപെടുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക്‌ പക്ഷി നിരീക്ഷണത്തില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ സ്ഥലമാണിത്‌.ഒറ്റപ്പെട്ട്‌ കിടക്കുന്നതിനാല്‍ മരം മുറിക്കല്‍, വേട്ടയാടല്‍ എന്നിവയില്‍ നിന്നും വന്യജീവി സങ്കേതത്തിന്‌ സംരക്ഷണം നല്‍കുന്നുണ്ട്‌. വന്യജീവിസങ്കേതത്തിന്റെ ഉള്‍വശങ്ങളിലേക്ക്‌ പോകാന്‍ സഹായിക്കുന്ന കല്ലുപാകാത്തൊരു റോഡുണ്ട്‌.

സൈന്യം, ശാസ്‌ത്രജ്ഞര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക്‌ ഇവിടേയ്‌ക്ക്‌ എത്താന്‍ ഇത്‌ എളുപ്പമാക്കുന്നു.

പ്രശസ്‌ത പക്ഷി സങ്കേതമായ ഈഗിള്‍നെസ്റ്റ്‌ വന്യജീവി സങ്കേതത്തില്‍ 454 തരം പക്ഷികളെ കാണപ്പെടുന്നുണ്ട്‌. നീര്‍കാക്ക, കറുത്ത കൊക്ക്‌, വെളുത്ത ഞാറപക്ഷി,താറാവ്‌, പരുന്ത്‌, നിലക്കൂളന്‍, കഴുകന്‍, നീലപൊന്‍മാന്‍, വാനമ്പാടി തുടങ്ങി വിവിധ ഇനം പക്ഷികള്‍ ഇവിടെയുണ്ട്‌. പക്ഷികള്‍ക്ക്‌ പുറമെ പതിനഞ്ചിവലേറെ ഇനം മൃഗങ്ങളും ഇവിടയുണ്ട്‌. ബംഗാള്‍ കടുവ, ഏഷ്യന്‍ ആന, ചുവന്ന പാണ്ഡ, കറുത്ത കരടി എന്നിവ ഇതില്‍ ഉള്‍പ്പെടും.

34 വ്യത്യസ്‌ത ഇനം ഉഭയ ജീവികള്‍, 24 തരം പാമ്പുകള്‍, 7 തരം പല്ലികള്‍ എന്നിവയും ഇവിടെയുണ്ട്‌. ഡാര്‍ജിലിങ്‌ ചെന്നായ, ഗുന്തേര്‍സ്‌ കുക്രി പാമ്പ്‌ തുടങ്ങി വംശനാശ ഭീഷണി നേരിടുന്ന ചില ഇനങ്ങളെയും ഇവിടെ കാണാന്‍ കഴിയും.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun