Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുന്ദി » കാലാവസ്ഥ

ബുന്ദി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്നതാണ് ഇവിടുത്തെ വേനല്‍. വേനല്‍ക്കാലത്ത് കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് 35 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്. ഈ സമയത്ത് ബുന്ദി യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ബുന്ദിയിലെ മഴക്കാലം. ശരാശരി മഴലഭിയ്ക്കുന്ന പ്രദേശമാണിത്. കടുത്തചൂടില്‍ നിന്നും ശമനമായെത്തുന്ന മഴ ശക്തിപ്രാപിയ്ക്കുന്നതോടെ ബുന്ദി തണുക്കും. മഴ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സമയത്ത് ബുന്ദിയിലെത്താം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ബുന്ദിയില്‍ ശീതകാലം അനുഭവപ്പെടുന്നത്. ഈ സമയമാണ് ബുന്ദി യാത്രയ്ക്ക് ഏറ്റവും പറ്റിയത്, പ്രസന്നമായ കാലാവസ്ഥയാണ് ഈ സമയത്ത് അനുഭവപ്പെടുക. ഈസമയത്തെ കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 30 ഡിഗ്രി സെല്‍ഷ്യസുമാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് ബുന്ദിയാത്ര നന്നായി ആസ്വദിയ്ക്കാം.