1907-ല്‍ നിര്‍മ്മിക്കപ്പെട്ട ഗുരുദ്വാരാ സാഹിബ് പാന്ധവ കുന്നിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇത് ഛെയില്‍ അങ്ങാടിയില്‍ നിന്ന്ഒരു കിലോമീറ്റര്‍ ദൂരത്തു കിടക്കുന്നു. ഇത് ഒരു സിഖ് ദേവാലയമാണെങ്കിലും ഗോവയിലെ പള്ളികളെ ഓര്‍മ്മിപ്പിക്കുന്ന വാസ്തുശൈലിയാണ് ഗുരുദ്വാരയുടെത്. മഞ്ഞനിറത്തിലുള്ള കെട്ടിടത്തിന്റെ ഘടനയും ചുറ്റുമുള്ള അന്തരീക്ഷവും തീര്‍ത്തും അത്ഭുതകരമായി സുന്ദരമാണ്. രണ്ടു ഗോപുരങ്ങളുടെ താങ്ങില്‍ നില്‍ക്കുന്ന ഈ ദേവാലയം ധാരാളം വിശ്വാസികള്‍ സന്ദര്‍ശിക്കുന്നു.



Click it and Unblock the Notifications