ചമ്പല്‍ വന്യജീവി സങ്കേതം ചുറ്റിക്കാണുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഇതിനായി നിങ്ങള്‍ക്ക് ജീപ്പുകളോ ഒട്ടകങ്ങളോ തിരഞ്ഞെടുക്കാം. മലയിടുക്കുകള്‍, നദീതീരം, കുറ്റിക്കാടുകള്‍, സമീപഗ്രാമങ്ങള്‍, ആറ്റെര് കോട്ട എന്നിവിടങ്ങള്‍ ജീപ്പ് യാത്രയില്‍ സന്ദര്‍ശിക്കാനാവും.മുതലകള്‍, ചീങ്കണ്ണികള്‍, ഗംഗെയ്റ്റിക് ഡോള്‍ഫിനുകള്‍ എന്നിവയെയും യാത്രയ്ക്കിടെ കാണാന്‍ കഴിയും. ഈ വന്യജീവി സങ്കേതം ഒരു പ്രമുഖ പക്ഷിനിരീക്ഷണ കേന്ദ്രം കൂടിയാണ്. 300ല്‍പ്പരം പക്ഷികള്‍ ഇവിടെ അധിവസിക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും പക്ഷികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ വസിക്കുന്ന പക്ഷികള്‍ക്ക് പുറമെ സൈബീരിയ, ഹിമാലയന്‍ മലനിരകള്‍,
പാലെറാക്ടിക് മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള ദേശാടന പക്ഷികളെയും ഇവിടെ കാണാനാകും. ഐഎന്‍ 122 പേരില്‍ പ്രധാനപ്പെട്ട ഒരു പക്ഷി നിരീക്ഷണ കേന്ദ്രമായി ഈ വന്യജീവി സങ്കേതത്തെ തിരഞ്ഞെടുത്തിട്ടുമുണ്ട്. യമുനാ നദിക്കരയിലെ ബതേശ്വര്‍ ക്ഷേത്രവും ജീപ്പ് യാത്രയില്‍ സന്ദര്‍ശിക്കാവുന്നതാണ്. നൂറുകണക്കിന് ചെറു ക്ഷേത്രങ്ങള്‍ ചേര്‍ന്ന ഈ ക്ഷേത്ര സമുച്ചയത്തിലെ പ്രധാന ആരാധനാമൂര്‍ത്തി ശിവനാണ്.