ചമ്പല്‍ വന്യജീവി സങ്കേതത്തില്‍ അധിവസിക്കുന്ന ജീവികളെ കാണാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഒട്ടക സവാരി. നദീതീരം, മലയിടുക്കുകള്‍, അടുത്തുള്ള ഗ്രാമങ്ങള്‍, ആറ്റെര് കോട്ട മുതലായ സ്ഥലങ്ങളിലൂടെ ഒട്ടകം നിങ്ങളെയും കൊണ്ട് പോകും. നദീതീരത്ത് കൂടിയുള്ള സവാരിയ്ക്കിടെ വംശനാശ ഭീഷണി നേരിടുന്ന മുതലകളെയും ചീങ്കണ്ണികളെയും കാണാന്‍ കഴിയും. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ഗംഗെയ്റ്റിക് ഡോള്‍ഫിനുകളെയും കാണാം.
ഈ യാത്രയില്‍ ഇന്ത്യന്‍ സ്കിമ്മര്‍ (മീന്‍കൊത്തി പക്ഷി), പോക്കാര്ഡ്, റഡ്ഡി ഷെല്‍ഡക്ക്, ലെസ്സര്‍ വിസ്ലിംഗ് ടീല്‍, യെല്ലോ വാറ്റ്ല്ഡ് ലോപിംഗ്, കോംബ് ഡക്ക്, പൈഡ് കിംഗ്ഫിഷര്‍, ഹൗസ് സ്വിഫ്റ്റ്, യെല്ലോ ഫൂട്ടഡ് ഗ്രീന്‍ പീജിയന്‍, സ്പോട്ട് ബില്‍ഡ് ഡക്ക് മുതലായവയെയും കാണാന്‍ കഴിയും. യമുനാദിക്കരയില് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമായ ബതേശ്വറും ഈ സവാരിയില്‍ സന്ദര്‍ശിക്കാവുന്നതാണ്. നൂറുകണക്കിന് ചെറു ക്ഷേത്രങ്ങള്‍ ചേര്‍ന്നതാണ് ബതേശ്വര്‍ ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.