ചന്ദ് രാജാക്കന്‍മാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ സൂര്യദേവന്‍െറ ക്ഷേത്രം രാമക്ക് ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടതൂര്‍ന്ന വനഭംഗിക്ക് പുറമെ കാവല്‍ക്കാരെ പോലെ ഗാംഭീര്യത്തോടെ നില്‍ക്കുന്ന കൊടുമുടി കളും വര്‍ണപൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന താഴ് വാരങ്ങളുമെല്ലാം ആദിത്യ ക്ഷേത്രത്തിന് അനുപമമായ ഭംഗി പകര്‍ന്നുനല്‍കുന്നു. സൂര്യദേവന് പ്രണാമമര്‍പ്പിക്കാന്‍ ഇവിടെയത്തെുന്ന ഭക്തര്‍ സമീപത്തെ ആദി,ബൂമിയ ക്ഷേത്രങ്ങളും സന്ദര്‍ശിക്കാറുണ്ട്.



Click it and Unblock the Notifications