Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രാംഗര്‍

ചൂണ്ടയിടാം, നടന്നലയാം, സാഹസികനാവാം രാംഗറില്‍

14

ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് രാംഗര്‍. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനെ മല്ല എന്ന പേരിലും കുന്നിന് താഴെ സ്ഥിതി ചെയ്യുന്ന ഭാഗത്തെ തല്ല എന്ന പേരിലും സ്ഥലത്തെ രണ്ടായി തിരിച്ചിരിക്കുന്നു. 1400 മുതല്‍ 1900 വരെയാണ് പ്രദേശത്തിന്‍െറ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം. ‘കുമാവോണിന്‍െറ ഫലതാലം’ എന്ന പേരില്‍ സ്ഥലം അറിയപ്പെടുന്നു. പീച്ച്, ആപ്രിക്കോട്ട്, പിയഴ്സ്, ആപ്പിള്‍ പഴങ്ങള്‍ നിറഞ്ഞ ഫലോദ്യാനം കൊണ്ട് അനുഗ്രഹീതമായ സ്ഥലമായതിലാണ് പ്രസ്തുത വിശേഷണം ലഭിക്കാന്‍ കാരണം.

ബഹളമയമായ സിറ്റി ലൈഫില്‍ നിന്ന് രക്ഷ തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ഗമാണ് രാംഗര്‍. മഞ്ഞുമൂടി ഹിമാലയന്‍ ദൃശ്യങ്ങളും വിസ്മയിപ്പിക്കുന്ന അന്തരീക്ഷവും സ്ഥലത്തെ മികച്ച അവധിക്കാല വിനോദകേന്ദ്രമാക്കി മാറ്റുന്നു. ബ്രിട്ടീഷുകാര്‍ ഭൂരിഭാഗം സമയവും ഇവിടെയായിരുന്നു ചിലവഴിക്കാറ്. സ്ഥലത്തിന്‍െറ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തില ആകര്‍ഷഠരായ  പ്രശസ്തരായ രബിന്ദ്രനാഥ് ടാഗോര്‍, നരേയ്ന്‍ സ്വാമി എന്നിവര്‍ ഇവിടെ ആശ്രമങ്ങള്‍ സ്ഥാപിച്ചു.

അറിയപ്പെടുന്ന എഴുത്തുകാരിയായ മഹാദേവി വര്‍മയുടെ പേരില്‍ അറിയപ്പെടുന്ന ലൈബ്രറി സന്ദര്‍ശിക്കാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. അവരുടെ പ്രശസ്തമായ കഥയായ ‘ലച്ച്മ’ എഴുതാന്‍ പ്രചോദനം നല്‍കിയത് ഈ ലൈബ്രറിയാണ്. നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളുള്ള രാംഗറിലെ ശ്രി അരോബിന്ദോ ആശ്രമം വളരെ പ്രശസ്തമാണ്. സന്ദര്‍ശകര്‍ക്കായി യോഗയും മെഡിറ്റേഷന്‍ ക്ളാസ്സുകളും ഈ ആശ്രമം ഒരുക്കാറുണ്ട്.

സമയമനുവദിക്കുമെങ്കില്‍ സഞ്ചാരികള്‍ കുമാവേണ്‍ മണ്ഡല്‍ വികാസ് നിഗം ( KMVN), ശ്രീ നരേയ് സ്വാമി ആശ്രം, ഗിരിജാ ദേവീ ക്ഷേത്രം എന്നിവയും കാണുന്നത് നല്ലതായിരിക്കും. രാംഗറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള മുക്തേശ്വറാണ് സമീപത്തെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം. ശിവപ്രതിഷ്ഠയുള്ള 350 വര്‍ഷത്തോളം പഴക്കമുള്ള അമ്പലമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്.

ഇവ കൂടാതെ സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലമാണ് നാതുഖാന്‍. മനോഹരവും ശാന്തവുമായ ഒരു ഉള്‍ ഗ്രാമമാണ് നാതുഖാന്‍. ഓക്, പൈന്‍, ബിര്‍ച്ച്, കഫായി മരങ്ങള്‍ തഴച്ചു വളരുന്ന ഗ്രാമമാണിത്. 12 ചെറുഗ്രാമങ്ങള്‍ ചേര്‍ന്നതാണ് രാംഗര്‍. നവാദ, ഗാവേണ്‍, തലാതണ്ട, ബഗീച, താപുക്, ലമാഖാന്‍, മല്ലാടണ്ട, കനാല, കഫാദാരി, ജോര്‍പ്രോ, ബനോല, ബുംഗ എന്നിവയാണവ. ബോബ്സ് പാലസ് എന്നറിയപ്പെടുന്ന പൈതൃക കെട്ടിടവും ഇവിടെയുണ്ട്. ഇവിടെ സന്ദര്‍ശകര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നു.

സാഹസിക പ്രവൃത്തികളായ മലകയറ്റം, റാപ്പല്ലിങ്, മൗണ്ടയ്ന്‍ ബൈക്കിങ് എന്നിവ ആസ്വദിക്കാനും രാംഗറില്‍ സൗകര്യമുണ്ട്. കോസി പുഴയിലെ മഹ്സീര്‍ മീന്‍പിടിത്തവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. കോസി പുഴയുടെ തീരത്ത് കൂടാരം കെട്ടിയുള്ള  ക്യാമ്പിങും വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാവുന്നതാണ്.

ന്യൂദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടുമായി യാത്രാസൗകര്യമുള്ള പാന്ത്നഗര്‍ എയര്‍പോര്‍ട്ടാണ് അടുത്ത വ്യോമകേന്ദ്രം. കാത്ഗോഥാം റെയില്‍വേസ്റ്റേഷനാണ് അടുത്തുള്ള റെയല്‍വേസ്റ്റേഷന്‍. ഇവിടെ നിന്ന് രാംഗറിലേക്ക് പ്രീപെയ്ഡ് ടാക്സി ലഭ്യമാണ്. നൈനിറ്റാളില്‍  നിന്നും നൗകുചിയാതാലില്‍ നിന്നും രാംഗറിലേക്ക് ബസുകളും ലഭ്യമാണ്.

രാംഗര്‍ പ്രശസ്തമാക്കുന്നത്

രാംഗര്‍ കാലാവസ്ഥ

രാംഗര്‍
26oC / 80oF
 • Sunny
 • Wind: NE 6 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രാംഗര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം രാംഗര്‍

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം രാംഗറിലത്തൊം. ബസ്സും ടാക്സികളും ക്യാബും നിരവധി ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കാത്ത്ഗോഥാം റേയില്‍വേസ്റ്റേഷനാണ് അടുത്തുള്ള റെയില്‍ മാര്‍ഗം. രാംഗറില്‍ നിന്ന് ഇവിടേക്ക് 35 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. ഡല്‍ഹിയടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി ട്രെയിനുകള്‍ സ്റ്റേഷനിലൂടെ കടന്നു പോകുന്നു. സ്റ്റേഷനില്‍ നിന്ന് രാംഗറിലേക്ക് ടാക്സികളും ക്യാബും ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  പന്ത്നഗര്‍ വിമാനത്താവളമാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. ന്യൂദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് ഇവിടേക്ക് സ്ഥിരമായി ഫൈ്ളറ്റുകളുണ്ട്. പന്ത്നഗറില്‍ നിന്ന് ടാക്സിയോ ക്യാബോ വഴി രാംനഗറില്‍ എളുപ്പമത്തൊം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Wed
Return On
25 Jul,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Jul,Wed
Check Out
25 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Jul,Wed
Return On
25 Jul,Thu
 • Today
  Ramgarh
  26 OC
  80 OF
  UV Index: 7
  Sunny
 • Tomorrow
  Ramgarh
  20 OC
  67 OF
  UV Index: 7
  Sunny
 • Day After
  Ramgarh
  20 OC
  69 OF
  UV Index: 7
  Partly cloudy