Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചാമ്പൈ » കാലാവസ്ഥ

ചാമ്പൈ കാലാവസ്ഥ

വര്‍ഷത്തിലെപ്പോഴും സഞ്ചാരികള്‍ക്ക് ചാമ്പൈയിലെത്താം.  എന്നാലും വേനലിലും മഞ്ഞുകാലത്തും വരുന്നതായിരിക്കും കൂടുതല്‍ നല്ലത്.  മലനിരകളും ഗുഹകളും തടാകങ്ങളും നഗരവുമെല്ലാം അതിന്‍റെ സൌന്ദര്യത്തോടെ കാണാന്‍ ഇക്കാലത്ത് കഴിയും.  മഴക്കാലത്ത് പക്ഷേ യാത്ര ദുഷ്ക്കരമായിരിക്കും. പക്ഷേ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മഴക്കാലത്തും ഇവിടെ നന്നായി ആസ്വദിക്കാം.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി മെയില്‍ അവസാനിക്കുന്നതാണ് ചാമ്പൈയിലെ വേനല്‍ക്കാലം. ഇക്കാലത്ത് 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഇവിടെ അനുഭവപ്പെടാറുണ്ട്. പരന്ന പ്രദേശമായതുകൊണ്ട് തന്നെ ഇവിടെ അത്യാവശ്യം ചൂട് അനുഭവപ്പെടാറുണ്ട്.

മഴക്കാലം

ജൂണ്‍, ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ചാമ്പൈയില്‍ കനത്ത പേമാരി അനുഭവപ്പെടാറുണ്ട്. ഇതില്‍ നല്ല മഴ അനുഭപ്പെടുന്നത് ജൂണിലാണ്. ഇക്കാലത്ത് ചാമ്പൈയ്ക്ക് ചുറ്റുമുള്ള മലനിരകള്‍ വിവിധ നിറങ്ങളില്‍ അപൂര്‍വ്വമായ ഭംഗി കൈവരിക്കാറുണ്ട്.

ശീതകാലം

 മഞ്ഞുകാലത്ത് ഒരു വിധം നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്.