ബാലേശ്വര്‍ ജില്ലയിലെ മുഴുവന്‍ പേരും തീര്‍ഥാടനത്തിനെത്തുന്ന കേന്ദ്രമാണ് രെമുന. ചന്ദിപൂറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഇത്. ഗോപിനാഥ ദേവന്‍ നിവസിക്കുന്ന കീര്‍ച്ചോറ ഗോപിനാഥ ക്ഷേത്രം ഇവിടെയാണ്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രം സന്ദര്‍ശിച്ചവരില്‍ ശ്രീ ചൈതന്യ മഹാപ്രഭുവും അദ്ദേഹത്തിന്‍റെ ശിഷ്യന്‍ മാഥബേന്ദ്രപുരിയും ഉള്‍പ്പെടുന്നു. അമ്പലസമിതി തയ്യാറാക്കുന്ന പ്രത്യേക വിഭവമായ ഖീര്‍ ആണ് ദേവന് പ്രസാദമായി നല്‍കുന്നത്.
ജന്‍മാഷ്ടമിയും ചന്ദ്രന്‍ പൂര്‍ണിമയും രെമുനയില്‍ ആഘോഷിക്കാറുണ്ട്. ഓടു കൊണ്ടും വെങ്കലം കൊണ്ടും നിര്‍മ്മിച്ച അതുല്യമായ വസ്തുക്കള്‍ ഇവിടത്തെ സവിശേഷതയാണ്. മറ്റു നിരവധി ക്ഷേത്രങ്ങളും മഠങ്ങളും ചുറ്റുപാടുമായി ഉണ്ട്. അവയില്‍ രാമചന്ദി ക്ഷേത്രം, ഗാര്‍ഗേശ്വര്‍ ക്ഷേത്രം, മാധബേന്ദ്രമത, ഗൗഡിയ മത എന്നിവയും ഉള്‍പ്പെടുന്നു.



Click it and Unblock the Notifications