Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പാരാദീപ്

പാരാദീപ് -  സുന്ദര തുറമുഖനഗരം

18

ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന തുറമുഖ വ്യവസായ കേന്ദ്രമാണ് പാരാദീപ്. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നും 125 കിലോമീറ്ററും കട്ടക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 95 കിലോമീറ്ററുമാണ് പാരാദീപിലേക്കുള്ള ദൂരം.പാരാദീപ് തുറമുഖമുള്ളതുകൊണ്ട് തന്നെ ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ പ്രധാന തുറമുഖ നഗരമായാണ് പാരാദീപ് അറിയപ്പെടുന്നത്.ഒഡീഷയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം കൂടിയാണിത്.പാരാദീപിന്‍റെ സാധ്യതകള്‍ മനസിലാക്കിയതോടെ സ്റ്റീല്‍പ്ലാന്റുകളും അലൂമിനിയം റിഫൈനറികളും പെട്രോകെമിക്കല്‍ സമുച്ചയങ്ങളും താപവൈദ്യുത നിലയവും ഇവിടെ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുകയാണ്.

ഇത്തരം വ്യവസായങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുള്ളവര്‍ക്ക് പാരാദീപ് യാത്ര ഏറെ പ്രയോജനം ചെയ്യും. അതേസമയം പ്രകൃതി സ്നേഹികളായ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ നിരവധി അവസരങ്ങളും പരാദീപിലുണ്ട്. വിസ്തൃതമായ കടല്‍ത്തീരവും പച്ച തിങ്ങിയ കാടുകളും മനോഹരമായ സൂര്യാസ്തമയങ്ങളുമെല്ലാം പരാദീപിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

കുടുംബവുമായി ഒന്നിച്ച് നടത്തുന്ന ഉല്ലാസയാത്രയ്ക്ക് ഏറെ യോജിച്ച സ്ഥലമാണിത്.മിന്നിത്തിളങ്ങുന്ന ഓളങ്ങളുള്ള കടല്‍വെള്ളത്തില്‍ കളിച്ചും കുളിച്ചും നേരം കളയാം. കൂടാതെ പച്ചപ്പ് നിറഞ്ഞ സ്മൃതി ഉദ്യാനും കാഴ്ച്ചക്കാര്‍ക്ക്സമാധാനവും ശാന്തിയും പകരുന്ന ഇടമാണ്. 1999 ല്‍ പാരാദീപില്‍ സംഹാരതാണ്ഡവമാടിയ സൈക്ലോണില്‍ ജീവന്‍ നഷ്ടമായവരുടെ ഓര്‍മ്മയ്ക്കായാണ് ഈ ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത്.

ഉദ്യാനത്തിലെ മ്യൂസിക്കല്‍ ഫൌണ്ടനും ഇവിടത്തെ സുന്ദരമായ കാഴ്ച്ചയാണ്.അപൂര്‍വ്വ ഇനത്തില്‍പ്പെട്ട വെളുത്ത മുതലകളെ കാണുന്ന പ്രദേശമാണ് പാരാദീപിലെ ഗഹിര്‍മാതാ ബീച്ച്. ഇതിനെക്കൂടാതെ വെളുത്ത വലിയ പല്ലി,ആമകള്‍,ദേശാടന പക്ഷികള്‍ മാനുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള ജീവികള്‍ ഇവിടത്തെ പ്രധാനകാഴ്ച്ചകളില്‍പെടുന്നു.കണ്ടല്‍ വനങ്ങളും പുഴകളും നീരുറവകളും നിറഞ്ഞ ബിതാര്‍കനിക ദേശീയോദ്യാനത്തിലെ കാഴ്ച്ചകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളബന്ധത്തിലേക്ക് സഞ്ചാരികളെ ആനയിക്കുമെന്നുറപ്പ്.പാരാദീപ് മറൈന്‍ അക്വേറിയത്തില്‍ 28 ടാങ്കുകളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന മത്സ്യജാലങ്ങളെ കണ്ടാല്‍ നിങ്ങള്‍ അമ്പരന്ന് വാ പൊളിക്കും.പാരാദീപിലെ ജഗന്നാഥ ക്ഷേത്രത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന രഥയോട്ട ഉത്സവത്തില്‍ ജാതിയും മതവും മറന്ന് പ്രദേശവാസികള്‍ ഒന്നായി പങ്കെടുക്കുന്നു. മതേതരത്വ ഇന്ത്യയുടെ ഒരു നേര്‍ക്കാഴ്ച്ചയാണ് ഈ ഉത്സവം.

പാരാദീപില്‍നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ലൈറ്റ്ഹൌസും നെഹ്റു ബംഗ്ലാവും കാണേണ്ട കാഴ്ച്ചകളില്‍പ്പെടുന്നു.ഇതുപോലെ ഹനുമാന്‍ ക്ഷേത്രവും ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.

മത്സ്യവിഭവങ്ങളും ശീതളപാനീയങ്ങളും

ചെമ്മീന്‍ ഉള്‍പ്പെടെയുള്ള വിവിധ തരം കടല്‍ മത്സ്യങ്ങളുടെ ചാകരയാണ് പാരാദീപില്‍ കാണാറുള്ളത്.കൊതിയൂറുന്ന മത്സ്യവിഭവങ്ങള്‍ ആവോളം കഴിച്ച് നടക്കാമിവിടെ. പാരാദീപ് ലസ്സിയാണ് ഇവിടത്തെ മറ്റൊരു സ്പെഷല്‍ ഐറ്റം.ഗവേല്‍ക്കര്‍ ലസ്സിയെന്നും പേരുള്ള ഈ ശീതളപാനീയം തേങ്ങയില്‍ നിന്നും ഉണ്ടാക്കുന്നതാണ്.മധുബന്‍ മാര്‍ക്കറ്റിലെ ഡല്‍ഹി ദര്‍ബാറില്‍ നിന്നും ഒരു ബിരിയാണി കഴിച്ചവര്‍ ഒരു പക്ഷേ രണ്ടാമതൊന്നിനു കൂടി ആവശ്യപ്പെടും. പാരദീപില്‍ അത്ര പ്രസിദ്ധമാണ് ഈ സ്പെഷല്‍ ബിരിയാണി.

കാലാവസ്ഥ

വേനല്‍ക്കാലത്ത് കനത്ത ചൂടും ഈര്‍പ്പവും അനുഭവപ്പെടുത്ത പാരാദീപില്‍ മഞ്ഞുകാലത്ത് കൊടും തണുപ്പാണ് അനുഭവപ്പെടാറുള്ളത്.

യാത്ര

പാരദ്വീപ് യാത്രയ്ക്ക് ടെന്‍ഷനേ വേണ്ട. ഭുവനേശ്വര്‍ വിനമാനത്താവളത്തില്‍ നിന്നും കട്ടക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവിടേക്ക് ഇഷ്ടം പോലെ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.ദേശീയപാത എന്‍ എച്ച് 5 എ  പാരദീപിനെ ഒറീസ്സിയിലെ മറ്റ് പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.പാരാദീപ് വരെ ട്രെയില്‍ സര്‍വ്വീസുകളുണ്ടെങ്കിലും മിക്ക സഞ്ചാരികളും കട്ടക്കില്‍ നിന്നോ ഭുവനേശ്വറില്‍ നിന്നോ ആണ് പാരദീപിലേക്ക് എത്താറുള്ളത്.നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മഞ്ഞുകാലമാണ് പാരാദീപ് യാത്രയ്ക്ക് ഏറ്റവും യോജിച്ച സമയം.

പാരാദീപ് പ്രശസ്തമാക്കുന്നത്

പാരാദീപ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പാരാദീപ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പാരാദീപ്

 • റോഡ് മാര്‍ഗം
  ദേശീയപാത വഴി ഒഡീഷയിലെ മറ്റ് പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പാരാദീപിലേക്ക് റോഡുമാര്‍ഗ്ഗവും സഞ്ചാരികള്‍ക്ക് എത്താം.ഒഡീഷയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം പാരാദീപിലേക്ക് ടാക്സികളും ബസ്സുകളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  റെയില്‍ മാര്‍ഗ്ഗമെത്തുന്നവര്‍ക്ക് കട്ടക്ക് റെയില്‍വേ സ്റ്റേഷനിലെത്താം. പാരാദീപിന് സ്വന്തമായി റെയില്‍വേ സ്റ്റേഷനില്ല. 94 കിലോമീറ്റര്‍ അകലെയുള്ള കട്ടക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാരാദീപിലേക്ക് സ്ഥിരമായി ബസ്സ് സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഭുവനേശ്വറിലെ ബിജു പട്നായിക്ക് വിമാനത്താവളമാണ് പാരാദീപിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. രാജ്യത്തെ പ്രധാന നഗരങ്ങളുമായെല്ലാം ഈ വിമാനം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.109 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തില്‍ നിന്നും ബസ്സിലോ ടാക്സിയിലോ സഞ്ചാരികള്‍ക്ക് പാരാദീപിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Sep,Fri
Return On
25 Sep,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Sep,Fri
Check Out
25 Sep,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Sep,Fri
Return On
25 Sep,Sat