ഡൊമെസ്റ്റിക്, ഇന്‍റര്‍നാഷണല്‍ സര്‍വ്വീസുകള്‍ സ്ഥിരമായുള്ള വിമാനത്താവളമാണ് ചെന്നൈയിലെ അണ്ണ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് മറ്റ് വിമാനത്താവളങ്ങളിലേക്കും, നഗരങ്ങളിലേക്കും സുഗമമായി എത്തിച്ചേരാം. സിംഗപ്പൂരില്‍ നിന്നും കൊളംബോയില്‍ നിന്നും സ്ഥിരമായി ഇവിടെ വിമാനമിറങ്ങുന്നു. കാമരാജ് ഡൊമെസ്റ്റിക് എയര്‍പോര്‍ട്ടില്‍ നിന്ന് ഹൈദരാബാദ്, ഡെല്‍ഹി, പോര്‍ട്ട് ബ്ലെയര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് സ്ഥിരമായി വിമാനങ്ങളുണ്ട്.