ഹോം » സ്ഥലങ്ങൾ » ചെന്നൈ » ആകര്‍ഷണങ്ങള്‍
 • 01ബിര്‍ള പ്ലാനറ്റോറിയം

  തമിഴ്നാട് സയന്‍സ് & ടെക്നോളജി സെന്‍ററിലാണ് ബിര്‍ള പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത്. ഗാന്ധി മണ്ഡപം റോഡിലെ  പെരിയാര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്‍ററിലാണ് ഇത്. 1988 ല്‍ പ്ലാനറ്റോറിയം സ്ഥാപിക്കപ്പെട്ടത്.

  കുട്ടികളൊപ്പമുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഇവിടെ പ്രപഞ്ചത്തിലൂടെ ഒരു വിര്‍ച്വല്‍ ടൂര്‍ നടത്താം.

  2009 ല്‍ 360 ഡിഗ്രി സ്കൈ സംവിധാനം ഇവിടെ ആരംഭിച്ചു. ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ പ്ലാനറ്റോറിയമാണിത്. 2.1 മില്യണ്‍ രൂപ ചെലവഴിച്ചാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

  ജ്യോതിശാസ്ത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ ആസ്ട്രോണമി കോഴ്സില്‍ ചേരാവുന്നതാണ്. അതിനൊപ്പം രാത്രിയിലെ ആകാശ നിരീക്ഷണവും നടത്താം. പ്ലാനറ്റോറിയത്തില്‍ ഒരു ക്ലാസ്സ് റൂം സ്റ്റുഡിയോയും, സെമിനാര്‍ ഹാളുമുണ്ട്. ഇത് പഠനാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു. ഇവിടെ നിരവധി സെമിനാറുകളും, വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിക്കുകയും, പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരും, ജ്യോതിശാസ്ത്ര വിദഗ്ദരും ക്ലാസ്സെടുക്കുകയും ചെയ്തുവരുന്നു.

  + കൂടുതല്‍ വായിക്കുക
 • 02മറീന ബീച്ച്

  ചെന്നൈയിലെ ഏറെ പ്രശസ്തമായ ഒരു ബീച്ചാണ് മറീന ബീച്ച്. സെന്‍റ് ജോര്‍ജ്ജ് കോട്ടക്ക് സമാന്തരമായി ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് മറീന ബിച്ച് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മറീന ബീച്ചിന്‍റെ തെക്ക് ഭാഗത്താണ് ബെസന്ത് നഗര്‍  ബീച്ച്.

  ഇന്ത്യയിലെ ഏറ്റവും വലുതും, ലോകത്തെ രണ്ടാമത്തേതുമായ മറീന ബീച്ചിന് 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.

  കാഴ്ചയുടെ മനോഹാരിതയാല്‍ മറീന ബീച്ച് സന്ദര്‍ശകരുടെ ഇടയില്‍ ഏറെ പ്രിയമുള്ളതാണ്. എന്നാല്‍ ടൂറിസ്റ്റുകളുടെ തത്വദീക്ഷയില്ലാത്ത സമീപനത്താല്‍ ഈ ബിച്ച് ഇന്ന് ഏറെ മലിനപ്പെട്ടിരിക്കുന്നു. എന്നാല്‍ ബീച്ചിന്‍റെ പരിപാലനത്തിനായി നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ എല്ലാ മാസവും ഇവിടം വൃത്തിയാക്കാറുണ്ട്. ഈ സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെ കടലാമകളുടെ സംരക്ഷണത്തിനും മുന്‍കൈയ്യെടുക്കുന്നു.

  + കൂടുതല്‍ വായിക്കുക
 • 03കപാലീശ്വര്‍ ക്ഷേത്രം

  ചെന്നൈ നഗരപ്രാന്തത്തിലുള്ള മൈലാപ്പൂരിലാണ് കപാലീശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനും പാര്‍വ്വതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. കര്‍പ്പഗാംബാള്‍‌ എന്ന പേരിലാണ് ഇവിടെ പാര്‍വ്വതീ ദേവി പൂജിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം ആഗ്രഹം സഫലമാക്കുന്ന വൃക്ഷത്തിന്റെ ദേവി എന്നാണ്.

  ഈ ക്ഷേത്രത്തിന് ആ പേര് ലഭിച്ചത് കപാലം, ഈശ്വര്‍ എന്നീ രണ്ട് വാക്കുകളില്‍ നിന്നാണ്. കപാലം എന്നാല്‍ ശിരസ് എന്നും ഈശ്വര്‍എന്നത് ശിവനെ വിളിക്കുന്ന മറ്റൊരു പേരുമാണ്. ഹിന്ദു മിത്തോളജി അനുസരിച്ച് ബ്രഹ്മാവും, ശിവനും കൈലാസ പര്‍വ്വതത്തിന് മുകളില്‍ വച്ച് പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ബ്രഹ്മാവ് ശിവന്റെ അധികാരം വകവെച്ച് കൊടുത്തില്ല. കോപാകുലനായ ശിവന്‍  ബ്രഹ്മാവിന്റെ ഒരു തല ഛേദിച്ചെടുത്തു. തുടര്‍ന്ന് തന്‍റെ തെറ്റ് തിരുത്താനായി ബ്രഹ്മാവ് മൈലാപ്പൂരില്‍ വരികയും അവിടെ ഒരു ലിംഗം സ്ഥാപിക്കുകയും ചെയ്തു.

  ഏഴാം നൂറ്റാണ്ടില്‍ പല്ലവ രാജവംശമാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ദ്രാവിഡ ശൈലിയിലാണ് ഇതിന്റെ നിര്‍മ്മാണം. സാന്‍ തോം ചര്‍ച്ച് ഇന്ന് നില്ക്കുന്നിടത്താണ് ശരിക്കുള്ള ക്ഷേത്രം നിലനിന്നിരുന്നത് എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. അതെന്തായിരുന്നാലും പോര്‍ട്ടുഗീസുകാര്‍ ഈ ക്ഷേത്രം തകര്‍ത്തിരുന്നു. ഇപ്പോഴത്തെ ക്ഷേത്രം പണിതത് പതിനാറാം നൂറ്റാണ്ടില്‍ വിജയനഗരസാമ്രാജ്യത്തിലെ രാജാക്കന്മാരാണ്.

  രാമകൃഷ്ണ ക്ഷേത്രം, കലികാംബാള്‍ ക്ഷേത്രം, സാന്തോം ചര്‍ച്ച്, കപാലീശ്വര്‍ ക്ഷേത്രം എന്നിങ്ങനെ മതപരമായ നിര്‍മ്മിതികള്‍ക്ക് പ്രശസ്തമാണ് ചെന്നൈ. ചോളമണ്ഡലം എന്ന കലാകാരന്മാരുടെ ഗ്രാമവും ഏറെ പ്രശസ്തമാണ്.

  ചെന്നൈയില്‍ വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. എന്നാല്‍ ഹേമന്തകാലത്ത് അത്ര രൂക്ഷമായ ചൂടില്ല. ചെന്നൈയില്‍ ഒരു വിമാനത്താവളവും, റെയില്‍വേ സ്റ്റേഷനുമുണ്ട്. ചെന്നൈയിലേക്ക് റോഡ് മാര്‍ഗ്ഗവും സുഗമമായി എത്തിച്ചേരാം.

  + കൂടുതല്‍ വായിക്കുക
 • 04ദേവി കരുമാരിയമ്മന്‍ ക്ഷേത്രം, തിരുവേര്‍ക്കാട്

  ദേവി കരുമാരിയമ്മന്‍ ക്ഷേത്രം, തിരുവേര്‍ക്കാട്

  തിരുവേര്‍ക്കാട് ദേവി കരുമാരിയമ്മന്‍ ക്ഷേത്രം ചെന്നൈ നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവേര്‍ക്കാട് എന്നതിനര്‍ത്ഥം വിശുദ്ധമായ സസ്യങ്ങളുടെയും, വേരുകളുടെയും വനം എന്നാണ്. ക്ഷേത്ര പരിസരത്തെ ചുറ്റിയുള്ള വനം പുരാതനകാലം മുതല്‍ തന്നെ അതിലെ ഔഷധസസ്യങ്ങളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏറെപ്പേര്‍ ഈ കാട് സന്ദര്‍ശിക്കുകയും ഇവിടെ മാത്രം കാണപ്പെടുന്ന ഔഷധസസ്യങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രദേശം കൂടുതല്‍ അറിയപ്പെടുന്നത് കരമാരിയമ്മന്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യത്താലാണ്.

  പുരാണമനുസരിച്ച് ദേവി കരുമാരിയമ്മന്‍. ഒരു അലഞ്ഞ് തിരിയുന്ന സ്ത്രീയുടെ വേഷം പൂണ്ട് തന്‍റെ ഭാവി പ്രവചിക്കാനായി സൂര്യഭഗവാന്‍റെ അടുത്ത് ചെന്നു. വയസ് ചെന്ന ഇവര്‍ ആരാണെന്ന്  മനസിലാക്കാന്‍ ദേവന് സാധിച്ചില്ല. അതുകൊണ്ട് തന്നെ വേണ്ടും വിധം ആദരിച്ചുമില്ല. ഇതില്‍ കോപാകുലയായ കരുമാരിയമ്മന്‍ അവിടെ നിന്ന് മടങ്ങിയതോടെ സൂര്യന് തന്‍റെ പ്രകാശം നഷ്ടപ്പെട്ടു. ലോകം ഇതോടെ ഇരുട്ടിലായി.

  തന്‍റെ തെറ്റ് തിരിച്ചറിഞ്ഞ സുര്യഭഗവാന്‍ ദേവിയോട് ക്ഷമ യാചിച്ചു. അതുകൂടാതെ ആഴ്ചയിലെ ഏഴാമത്തെ ദിവസം ദേവികുമാരി ദിവസമായി ആഘോഷിക്കാനും ആവശ്യപ്പെട്ടു. വര്‍ഷത്തില്‍ രണ്ട് ദിവസം തന്‍റെ പ്രഭ ദേവിക്ക് മേല്‍ ചൊരിയാനുള്ള അനുവാദവും

  സൂര്യഭഗവാന്‍ തേടി. അതിനാല്‍ ഞായറാഴ്ചകള്‍ ഇന്ന് ദേവികുമാരി ദിവസമായി ആചരിക്കുന്നു. ക്ഷേത്രത്തിലെ ദേവിയുടെ പ്രതിമയില്‍ പാങ്കുണി, പുരട്ടാസി എന്നീ മാസങ്ങളില്‍ രണ്ട് പ്രാവശ്യം സുര്യപ്രകാശം പതിക്കുകയും ചെയ്യുന്നു.

  + കൂടുതല്‍ വായിക്കുക
 • 05കാലികാംബാള്‍ ക്ഷേത്രം

  കാലികാംബാള്‍ ക്ഷേത്രം

  ജോര്‍ജ്ജ് ‍ടൗണിലെ തമ്പു ചെട്ടി സ്ട്രീറ്റിലാണ് കാലികാംബാള്‍ ക്ഷേത്രം. നഗരത്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഇവിടം. ഹിന്ദു ദേവിയായ കാലികാംബാളാണ് ഇവിടുത്തെ പ്രതിഷ്ഠ. കാമാക്ഷി ദേവി എന്ന പേരിലും ഇന്ത്യയില്‍ ചിലയിടങ്ങളില്‍ കാലിംകാംബാള്‍ ദേവിയെ ആരാധിക്കുന്നുണ്ട്.

  നിലവിലുണ്ടായിരുന്ന ക്ഷേത്രം നശിപ്പിക്കപ്പെട്ട ശേഷം ഇപ്പോള്‍ കാണുന്ന കാലികാംബാള്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് എ.ഡി 1640 ലാണ്. പഴയ ക്ഷേത്രം കടല്‍തീരത്തോട് ചേര്‍ന്നായിരുന്നു. ഇത് പോര്‍ട്ടുഗീസുകാര്‍ നശിപ്പിച്ചതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രദേശികമായി കേള്‍ക്കുന്ന കഥയനുസരിച്ച്  പൈശാചികമായ കരുത്തുള്ള ദേവിയായിരുന്നു ഇവിടെ പ്രതിഷ്ഠിച്ചിരുന്ന കാമാക്ഷി.

  പില്കാലത്ത് കുറച്ച് ശക്തി കുറഞ്ഞ സമാധാനപൂര്‍ണ്ണയായ അവതാരമായ കാലികാംബാളിനെ ഇവിടെ പ്രതിഷ്ഠിക്കുകയായിരുന്നു.

  കാമാക്ഷിയുടെ ഈ അവതാരത്തെ ശാന്ത വിശ്വരൂപ അഥവാ സമാധാന പ്രേമി എന്നാണ് വിളിക്കപ്പെടുന്നത്.

  + കൂടുതല്‍ വായിക്കുക
 • 07രാമകൃഷ്ണ മഠം

  രാമകൃഷ്ണ മഠം

  രാമകൃഷ്ണക്ഷേത്രം അഥവാ രാമകൃഷ്ണ മഠം സ്ഥാപിച്ചത് ശ്രീ രാമകൃഷ്ണനാണ്. ഇത് പുരുഷ സന്യാസിമാരുടെ ആശ്രമമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ സന്യാസവര്യനാണ് ശ്രീരാമകൃഷ്ണന്‍. ചെന്നൈയിലാണ് തന്‍റെ മഠത്തിന്‍റെ ആദ്യ ശാഖ അദ്ദേഹം സ്ഥാപിച്ചത്. 1897 ല്‍ ശ്രീരാമകൃഷണന്‍റെ ശിഷ്യനായിരുന്ന സ്വാമി രാമകൃഷ്ണാനന്ദയാണ് ഈ മഠം ആരംഭിച്ചത്.

  ഐസ് ഹൗസാണ് ആദ്യമായി നിര്‍മ്മിക്കപ്പെട്ട സന്യാസമഠം. കാസില്‍ കെര്‍ണാന്‍ എന്നും അറിയപ്പെടുന്ന ഇത് ട്രിപ്ലിക്കെയ്ന്‍ ബീച്ചിനടുത്താണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലയുള്ള ഈ കെട്ടിടത്തിലാണ് പാശ്ചാത്യ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് വന്ന സ്വാമി വിവേകാനന്ദന്‍ താമസിച്ചിരുന്നത്. അദ്ദേഹത്തിന് മദ്രാസിലെ ജനം വലിയ സ്വീകരണമാണ് അന്ന് നല്കിയത്. സ്വാമി രാമകൃഷ്ണാനന്ദയും ഐസ് ഹൗസില്‍ താമസിച്ചാണ് തന്‍റെ പ്രവര്‍‌ത്തനങ്ങള്‍ നടത്തിയിരുന്നത്. അദ്ദേഹം ശ്രീരാമകൃഷ്ണന് സമര്‍പ്പിച്ച് ഒരു ആരാധനാലയവും, കുട്ടികള്‍ക്കായി ഒരു അനാഥ മന്ദിരവും നിര്‍മ്മിച്ചു. ഈ അനാഥ മന്ദിരം ഇന്ന് രാമകൃഷ്ണ മിഷന്‍ സ്റ്റുഡന്‍റ്സ് ഹോം എന്ന പേരില്‍ ഏറെ പ്രശസ്തമാണ്.

   

  + കൂടുതല്‍ വായിക്കുക
 • 08ജഗന്നാഥ് ക്ഷേത്രം

  ചെന്നൈയിലെ ജഗന്നാഥ ക്ഷേത്രം, ഒറീസ്സയിലെ പുരിയിലേക്ക് പോയ ജഗന്നാഥ ദേവന്‍റെ വിശ്വാസികളെ സംരക്ഷിക്കാനായാണ് നിര്‍മ്മിച്ചത്. റെഡ്ഡി കുപ്പം റോഡിലാണ് ഈ ക്ഷേത്രം. ജഗന്നാഥ ദേവന്‍, ദേവി സുഭദ്ര, ബലരാമ ദേവന്‍ എന്നിവുരുടെ പ്രതിഷ്ഠ ഇവിടെയുണ്ട്. യോഗനരസിംഹ ദേവന്‍റെ ഒരു വിഗ്രവും ഒരു ശ്രീകോവലില്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ശിവന്‍, ഗണേശന്‍, വിമല ദേവി, ഗജലക്ഷ്മി ദേവി എന്നിവരെയും ഇവിടം പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ ജഗന്നാഥ ദേവനാണ് പ്രധാന പ്രതിഷ്ഠ.

  പുരിയിലെ ക്ഷേത്രത്തിന്‍റ അതേ രൂപത്തിലാണ് ചെന്നൈയിലെ ക്ഷേത്രവും നിര്‍മ്മിച്ചിരിക്കുന്നത്. കറുത്ത ഗ്രാനൈറ്റും, വെളുത്ത മാര്‍ബിളും ഉപയോഗിച്ചാണ് നിര്‍മ്മാണം. ഗ്രാനൈറ്റ് കാഞ്ചീപുരത്ത് നിന്നും, മാര്‍ബിള്‍ രാജസഥാനില്‍ നിന്നുമാണ് നിര്‍മ്മാണത്തിനായി എത്തിച്ചത്. പുരിയിലേതു പോലെ തന്നെ  വേപ്പ് മരത്തിന്‍റെ തടിയില്‍ ദേവീ ദേവന്മാരുടെ രൂപങ്ങള്‍ കൊത്തിയെടുത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

  ഏറെ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള സ്ഥങ്ങളില്‍ വര്‍ഷം മുഴുവനും വിരിഞ്ഞ് നില്‍ക്കുന്ന പൂന്തോട്ടമുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന പൂക്കളാണ്‌ ക്ഷേത്രത്തിലെ പൂജക്ക് ഉപയോഗിക്കുന്നത്.

   

  + കൂടുതല്‍ വായിക്കുക
 • 09അഷ്ട‍ലക്ഷ്മി ക്ഷേത്രം

  അഷ്ട‍ലക്ഷ്മി ക്ഷേത്രം

  എട്ട് ഹിന്ദു ദേവതമാര്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണിത്. ഇവരെല്ലാം സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവിയായ ലക്ഷ്മിയുടെ വിവധ രൂപങ്ങളാണ്. വിഷ്ണു ഭഗവാന്‍റെ ഭാര്യകൂടിയാണ് ലക്ഷ്മി. ഹിന്ദു മിത്തോളജി അനുസരിച്ച് ലക്ഷ്മി ദേവി സമ്പത്തിന്‍റെ വിവിധ രൂപങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ സാന്നിധ്യം അറിയിക്കുന്നു. ആരോഗ്യം, വിജ്ഞാനം,സന്താനങ്ങള്‍, കരുത്ത് എന്നിവയാണിവ. ഒരുമിച്ചാണ് അഷ്ടലക്ഷ്മീ ദേവതമാരെ പൂജിക്കാറ്.

  ബെസന്ത് നഗര്‍ ബീച്ചിനടുത്തുള്ള ഈ ക്ഷേത്രത്തിന് നാല് നിലകളുണ്ട്. എട്ട് ദേവതമാരുടെ വിഗ്രഹങ്ങള്‍ പല നിലകളിലായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മഹാവിഷ്ണു, മഹാലക്ഷ്മി എന്നിവരെ പ്രതിഷ്ഠിച്ച രണ്ടാം നിലയില്‍ നിന്നാണ് ആരാധനകളുടെ തുടക്കം.ശാന്ത ലക്ഷ്മി, വിജയലക്ഷ്മി, ഗജലക്ഷ്മി എന്നിവരാണ് മൂന്നാം നിലയില്‍. നാലാം നിലയില്‍ ധനലക്ഷ്മി മാത്രമേയുള്ളു. ആദിലക്ഷ്മി, ധര്യലക്ഷ്മി, ധന്യലക്ഷ്മി എന്നിവരാണ് ഒന്നാം നിലയില്‍.

  + കൂടുതല്‍ വായിക്കുക
 • 10ദക്ഷിണചിത്ര

  വളരെ കൗതുകം നിറഞ്ഞ ഒരു മ്യൂസിയമാണ് ദക്ഷിണചിത്ര. ഓപ്പണ്‍ എയര്‍, റിയല്‍ ടൈം മ്യൂസിയമായ ഇതുപോലൊന്ന് ചെന്നൈയില്‍ വേറെയില്ല. മ്യൂസിയമായിരിക്കുമ്പോള്‍ തന്നെ ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇവിടം. ദക്ഷിണേന്ത്യ എന്താണ് എന്നതിനെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്കാന്‍ ഇത് സഹായിക്കും.

  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ ജനങ്ങളുടെ ജീവിത ശൈലി, കല, സംഗീതം, നൃത്തം, കരകൗശലം എന്നിവ ഇവിടെ നിന്ന് മനസിലാക്കാം.

  1996 ല്‍‌ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം ഇന്ന് ലോകപ്രസിദ്ധമാണ്. ദക്ഷിണേന്ത്യന്‍ സംസ്കാരം, നൃത്തം, സംഗീതം, ശില്പകല, ഭക്ഷണം തുടങ്ങിയവയെപ്പറ്റി അറിയാത്തവര്‍ക്ക് ഇവിടം സന്ദര്‍ശിക്കുന്നത് ഗുണം ചെയ്യും.

  ടൂറിസ്റ്റുകള്‍ക്കായി നിരവധി പരിപാടികള്‍ ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. എക്സിബിഷനുകള്‍, ഗൈഡിനൊപ്പമുള്ള ടൂര്‍, തീം ബേസ്ഡ് ഡിന്നര്‍, വര്‍ക്ക് ഷോപ്പുകള്‍, ഫോക്ക് തീയേറ്റര്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ ഇവയില്‍ ചിലതാണ്.

  + കൂടുതല്‍ വായിക്കുക
 • 11മങ്ങാട് കാമാക്ഷി അമ്മന്‍ ക്ഷേത്രം

  മങ്ങാട് കാമാക്ഷി അമ്മന്‍ ക്ഷേത്രം

  ചെന്നൈ നഗരത്തിനടുത്തുള്ള മങ്ങാട് പ്രദേശത്താണ് ഈ ക്ഷേത്രം. മങ്ങാട് ബസ്റ്റോപ്പിനോട് വളരെ അടുത്താണിത്. ശക്തിയുടെ ദേവിയായ കാമാക്ഷി അമ്മനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഹിന്ദു പുരാണമനുസരിച്ച് ശിവനും പാര്‍വ്വതീ ദേവിയും കൈലാസത്തില്‍ കളിക്കുന്നതിനിടെ ദേവിയുടെ കൈകളാല്‍ ശിവന്‍റെ കണ്ണുകള്‍ മൂടി. ഇതോടെ ലോകം മുഴുവന്‍ ഇരുട്ടില്‍ മുങ്ങി. അബദ്ധം മനസിലാക്കിയ ദേവി ശിവഭഗവാനോട് ക്ഷമ ചോദിച്ചു. ശിവന്‍ ദേവിയോട് ഭുമിയില്‍ ചെന്ന് പ്രായശ്ചിത്തം നടത്താനാവശ്യപ്പെട്ടു.

  തുടര്‍ന്ന് പാര്‍വ്വതീദേവി മങ്ങാടില്‍ വന്ന് പഞ്ചാഗ്നിയില്‍ നൃത്തം തുടങ്ങി. തന്‍റെ ഇടത് കാലില്‍ നിന്ന് കൊണ്ട് ഇടത് കൈ ദേവി തലക്ക് മേലെ ഉയര്‍ത്തി. ദേവി തന്‍റെ കയ്യില്‍ ഒരു രുദ്രാക്ഷം പിടിച്ചിരുന്നു. ഈ നിലയാണ് ക്ഷേത്രത്തില്‍ ശില്പരൂപത്തില്‍ കൊത്തിവച്ചിരിക്കുന്നത്. പാര്‍വ്വതീദേവിയില്‍ പ്രസാദിച്ച ശിവന്‍ കാഞ്ചീപുരത്ത് വെച്ച് ദേവിയെ വിവാഹം ചെയ്തു.

  മങ്ങാട് കാമാക്ഷി അമ്മന്‍ ക്ഷേത്രം പാര്‍വ്വതി ദേവിയുടെ പശ്ചാത്തപിക്കുന്ന ഭാവത്തിനാണ് പ്രാധാന്യം നല്കുന്നത്.

  + കൂടുതല്‍ വായിക്കുക
 • 12സാന്‍ തോം ചര്‍ച്ച്

  സാന്‍ തോം ചര്‍ച്ച്

  പതിനാറാം നൂറ്റാണ്ടില്‍ വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ പോര്‍ട്ടുഗീസുകാരാണ് സാന്‍ തോം ചര്‍ച്ച് സ്ഥാപിച്ചത്. ഒരു ചെറിയ ബസിലിക്കയായാണ് ഇത് നിര്‍മ്മിച്ചത്. 1893 ല്‍ ബ്രിട്ടീഷുകാര്‍ ഇത് കത്തീഡ്രലാക്കി മാറ്റി. ഇന്ന് നിലവിലുള്ള കെട്ടിടം ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടിഷ് ആര്‍കിടെക്റ്റുകള്‍ക്ക് ഏറെ പ്രിയമുണ്ടായിരുന്ന നിയോ ഗോഥിക് ശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

  ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് ക്രിസ്തുവിന്‍റെ പന്ത്രണ്ട് ശിഷ്യന്മാരിലൊരാളായിരുന്നു സെന്‍റ് തോമസ്. എ.ഡി 52 ല്‍ വിശുദ്ധനാട്ടില്‍ നിന്ന് നേരെ കേരളത്തില്‍ എത്തിയ തോമസ് എ.ഡി 72 വരെ ഇവിടെ താമസിച്ചു. സെന്‍റ് തോമസ് മൗണ്ട് എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്ത് വെച്ച് എ.ഡി 72 ല്‍ സെന്‍റ് തോമസ് രക്തസാക്ഷിയായി.

  മദ്രാസ്-മൈലാപ്പൂര്‍ ആര്‍‌ച്ച് ഡയോസീസിലെ ഒരു പ്രധാന പള്ളിയാണ് ഇന്ന് സാന്‍ തോം ചര്‍ച്ച്. ഇത് റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ പെടുന്നതാണ്. ഇന്ത്യയിലെ ക്രിസ്തുമത വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ഇന്നിവിടം.

  + കൂടുതല്‍ വായിക്കുക
 • 13കിഷ്കിന്ധ തീംപാര്‍ക്ക്

  കിഷ്കിന്ധ തീംപാര്‍ക്ക്

  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന അമ്യൂസ്മെന്‍റ് പാര്‍ക്കാണ് കിഷ്കിന്ധ. താമ്പരം റെയില്‍വേസ്റ്റേഷന് വളരെ അടുത്താണ് ഈ പാര്‍ക്ക്. വിജനമായ ഒറ്റപ്പെട്ട ഒരിടത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടം വളരെ ശാന്തമാണ്. അനകാപുത്തൂരില്‍ നിന്ന് തെക്ക് പതിമൂന്ന് കിലോമീറ്റര്‍ ദൂരത്താണ് കിഷ്കിന്ധ.

  വളരെ പ്രകൃതി രമണീയവും, പച്ചപ്പുമാര്‍ന്ന ഇവിടെ ഫൗണ്ടൈനുകളുടെ കാഴ്ചയും, ശാന്തതയും ഒരു പാര്‍ക്കിലാണ് എന്ന തോന്നല്‍ ജനിപ്പിക്കില്ല. കുട്ടികള്‍ക്ക് ബംപര്‍ കാര്‍ റൈഡ്, ബംപി കാറ്റര്‍പില്ലര്‍ റൈഡ്, വേവ് പൂള്‍, ടോയ് ട്രെയിന്‍ തുടങ്ങിയവയുണ്ട്. മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ സാഹസികവും, ത്രില്ലിങ്ങുമായ റൈഡുകളുണ്ട്. റോള്ര്‍ കോസ്റ്ററുകള്‍, ട്വിസ്റ്റര്‍ തുടങ്ങിയവ ഇതില്‍ പെടും. രുചികരമായ ഭക്ഷണ സാധനങ്ങള്‍ വിളമ്പുന്ന മള്‍ട്ടി കുസിന്‍ റസ്റ്റോറന്‍റും ഇവിടെയുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 14ബെസന്ത് നഗര്‍ ബീച്ച്

  ബെസ്സീ എന്നും, എലിയട്സ് ബീച്ച് എന്നും ബെസന്ത് നഗര്‍ ബീച്ച് അറിയപ്പെടുന്നു. ബ്രഹ്മവിദ്യാസംഘത്തിന്‍റെ അമരക്കാരിലൊരാളും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പ്രധാന പങ്കുവഹിച്ചവരുമായ ആനി ബസന്‍റിന്‍റെ പേരില്‍ നിന്നാണ് ബീച്ചിന് ഈ പേര് ലഭിച്ചത്.

  മറീന ബിച്ച് അവസാനിക്കുന്നിടത്ത് നിന്നാണ് ബെസന്ത്  നഗര്‍ ബീച്ച് തുടങ്ങുന്നത്. ഇതിന് സമീപമുള്ള പ്രധാന കാഴ്ചകളാണ് അഷ്ടലക്ഷ്മി കോവില്‍, വേളാങ്കണ്ണി പള്ളി എന്നിവ. ഇവിടെ അവഗണിക്കാനാവാത്ത ഒരു കാഴ്ചയാണ് കാള്‍ ഷ്മിഡിറ്റ് മെമ്മോറിയല്‍. നീന്തലറിയാത്ത ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഒരു ഡച്ച് നാവികന്‍റെ സ്മാരകമാണിത്.

  തദ്ദേശവാസികള്‍ക്കിടയിലും, ടൂറിസ്റ്റുകള്‍ക്കിടയിലും ഈ സ്ഥലം ഏറെ പ്രശസ്തമാണ്. യുവതീയുവാക്കളുടെ പ്രധാന വിഹാരകേന്ദ്രമാണിവിടം. കോളേജ്, സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം കുട്ടികളെ ആഴ്ചാവസാനത്തെ അവധി ദിനങ്ങളില്‍ ഇവിടെ കാണാം. കുടുംബങ്ങള്‍ അവധി ദിനം ചെലവഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഒരു പ്രധാന കേന്ദ്രമാണിത്. നല്ലൊരു പിക്നിക് കേന്ദ്രമായ

  ഇവിടെ മികച്ച നിലവാരമുള്ള നിരവധി റസ്റ്റോറന്‍റുകളുമുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 15പാര്‍ത്ഥ സാരഥി ക്ഷേത്രം

  പാര്‍ത്ഥ സാരഥി ക്ഷേത്രം

  ശ്രീകൃഷ്ണ ഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന പാര്‍ത്ഥ സാരഥി ക്ഷേത്രം ചെന്നൈ ട്രിപ്ലിക്കേനിലാണ് സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഇവിടം ആള്‍വാര്‍മാരുടെ സൃഷ്ടികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

  പാര്‍ത്ഥ സാരഥി എന്ന സംസ്കൃത വാക്കിനര്‍ത്ഥം അര്‍ജ്ജുനന്‍റെ തേരാളി എന്നാണ്. മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനന്‍റെ തേരാളിയായിരുന്നല്ലോ ശ്രീകൃഷ്ണ ഭഗവാന്‍. നരസിംഹവര്‍മ്മന്‍ ഒന്നാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. വിഷ്ണുവിന്‍റെ അവതാരങ്ങളായ കൃഷ്ണന്‍, നരസിംഹം, രാമന്‍, വരാഹം എന്നിവ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. രാമന്‍റെയും നരസിംഹത്തിന്‍റെയും  ശ്രീകോവിലുകളിലേക്ക് പ്രത്യേക പ്രവേശന കവാടമുണ്ട്.

  ചെന്നൈയിലെ ചിരപുരാതനമായ നിര്‍മ്മിതി എന്ന നിലയില്‍ ഈ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ഇക്കാരണത്താല്‍ തന്നെ അനേകം ടൂറിസ്റ്റുകള്‍ ഇവിടെ എത്തുന്നു. ഇതിന് പുറമേ തൂണുകളിലും, ടവറുകളിലുമുള്ള മനോഹരവും, സങ്കീര്‍ണ്ണവുമായ  കൊത്തുപണികളും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Feb,Tue
Return On
21 Feb,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Feb,Tue
Check Out
21 Feb,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Feb,Tue
Return On
21 Feb,Wed