ഛത്തീസ്ഗഢ് -പ്രകൃതിയുടെയും പുരാവസ്തുക്കളുടെയും ഗോത്രവര്‍ഗക്കാരുടെയും സങ്കലനം

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

വിസ്തൃതിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ പത്താം സ്ഥാനവും,  ജനസംഖ്യയില്‍ പതിനാറാം സ്ഥാനവുമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. മധ്യപ്രദേശില്‍ നിന്ന് വിഭജിച്ചിട്ടുണ്ടായ ഈ സംസ്ഥാനം രൂപം കൊണ്ടത് 2000 നവംബര്‍ ഒന്നിനാണ്. വൈദ്യുതി ഉരുക്ക് ഉദ്പാദനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. റായ്പൂറാണ് തലസ്ഥാനം. മധ്യപ്രദേശ്, ആന്ധ്ര, ഒഡിഷ, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായാണ് അതിര്‍ത്തി പങ്കിടുന്നത്. രാമായണത്തിലും മഹാഭാരത്തിലും പരാമാര്‍ശമുള്ള ദക്ഷിണ കോസലം എന്ന സ്ഥലമാണ് ഛത്തീസ്ഗഡ്. 36 തൂണുകളുള്ള ഛത്തീസ്ഗഡില്‍ ദേവീ ക്ഷേത്രത്തില്‍ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്.

ഛത്തീസ്ഗഡിന്‍റെ വടക്ക് തെക്ക് ഭാഗങ്ങള്‍ മലമ്പ്രദേശങ്ങളാണ്. സംസ്ഥാനത്തിന്‍റെ പകുതിയോളം ഭാഗം വനഭൂമിയാണ്. ഇന്തോ ഗംഗാസമതലവും മഹാനദീ തടസമതലവും സംസ്ഥാനത്തിന്‍റെ മണ്ണിനെ ഫലസമ്പുഷ്ടടമാക്കുന്നു.

മിതശീതോഷ്ണ കാലാവസ്ഥയാണഅ ഛത്തിസ്ഗഡില്‍ അനുഭവപ്പെടുന്നത്. വേനല്‍ നല്ല ചൂടായിരിക്കുമ്പോള്‍ ശൈത്യകാലം പ്രസന്നമാണ്. മണ്‍സൂണില്‍ ശരാശരി മഴ ലഭിക്കുന്നു. നവംബര്‍ മുതല്‍ ജനുവരി വരെയാണ് ഇവിടെ സന്ദര്‍ശിക്കുന്നതിന് അനുയോജ്യമായ സമയം.

റെയില്‍ റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം സഞ്ചാര സൗകര്യം ഇവിടെ സുലഭമാണ്. 11 ദേശീയപാതകള്‍ സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന് കൂടാതെ അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സംസ്ഥാന ഹൈവേകളും ഇവിടെയുണ്ട്. പ്രധാന റെയില്‍വേജംഗ്ഷനായ ബിലാസ്പൂര്‍ കൂടാതെ ദുര്‍ഗിലൂടെയും റായ്പൂരിലൂടെയും കടന്നുപോകുന്ന ട്രെയിനുകള്‍ സംസ്ഥാനത്തെ ഇന്ത്യയുടെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. റായ്പൂറിലെ സ്വാമി വിവേകാനന്ദ എയര്‍പോര്‍ട്ടാണ് സംസ്ഥാനത്തെ ഏക വിമാനത്താവളം. ഇത് കൂടുതലും വ്യാപാരകാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.

ഛത്തീസ്ഗഡ് ടൂറിസത്തിന്‍റെ വിവിധ മാനങ്ങള്‍

പുരാവസ്തു വകുപ്പിന്‍റെ വിവിധ ഖനനങ്ങളിലൂടെ ഛത്തീസ്ഗഡിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത പ്രകൃതി സൗന്ദര്യവും സംസ്ഥാനത്തെ മനോഹരമാക്കുന്നു. വന്യജീവികള്‍ കൊണ്ടും വനങ്ങള്‍ കൊണ്ടും മലകള്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കൊണ്ടും അനുഗ്രഹീതമാണ് സംസ്ഥാനം. 

ചിത്രകോട്ട് വെള്ളച്ചാട്ടം, തിരാത്ത ഗട്ട് വെളളച്ചാട്ടം, ചിത്രധാര വെള്ളച്ചാട്ടം, താമ്രഗൂമാര്‍ വെള്ളച്ചാട്ടം, മാല്‍ഡാവാ വെള്ളച്ചാട്ടം, കാങ്കര്‍ ധാര, അകുറി നാള, ഗവാര്‍ ഘട്ട് വെള്ളച്ചാട്ടം, റമദാ  വെള്ളച്ചാട്ടം എന്നിവയാണ് പ്രധാന വെള്ളച്ചാട്ടങ്ങളില്‍ ചിലത്.

പുരാതനസ്മാരകങ്ങളും സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള ക്ഷേത്രങ്ങളും ഛത്തീസ്ഗഡ് ടൂറിസത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ ഹൃദയം തുറക്കാനുള്ള അവസരമാണ് വിനോദസഞ്ചാരികള്‍ക്ക് ഇതുവഴി ഒരുങ്ങുന്നത്. മാല്‍ഹര്‍, രത്തല്‍പൂര്‍, സിര്‍പൂര്‍, സാര്‍ഗുജ എന്നിവ പുരാവസ്തുപ്രധാനമുള്ള സ്ഥലങ്ങളാണ്.

പ്രകൃതി സ്നേഹികള്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥലമാണ് ബസ്താര്‍. ചൂടു നീരുറവകളും ഗുഹകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ജഗ്ദല്‍പൂരിലെ ഇന്ദ്രാവതി ദേശീയോദ്യാനം, കാങ്കര്‍ഹാട്ടി ദേശീയോദ്യാനം, റായ്ഘട്ടിലെ ഗോമാര്‍ദ സംരക്ഷിത വനം, ബര്‍നാവ്പാറ വന്യജീവി സങ്കേതം, ബിലാസ്പൂരിലെ അച്ചനാക്മാര്‍ വന്യജീവി സങ്കേതം, ദാംതാരിയിലെ സിതാനദി വന്യജീവി സങ്കേതം എന്നിവയാണ് സംസ്ഥാനത്തെ അറിയപ്പെടുന്ന വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും. 

ചരിത്രാതീത കാലത്തെ ചിത്രങ്ങളടങ്ങിയ കോട്ടുംസാര്‍ ഗുഹകള്‍, ഗാദിയ മലകള്‍, കൈലാഷ് ഗുഹകള്‍ തുടങ്ങിയ ചില ഗുഹകള്‍ തീര്‍ഥാടനകേന്ദ്രമെന്ന നിലക്കും അറിയപ്പെടുന്നു. കാവാര്‍ഥയിലെ ദന്തേശ്വരി ക്ഷേത്രം, റായ്പൂരിലെ ചമ്പാരല്‍, ജഞ്ച്ഗീര്‍ ചമ്പയിലെ ദാമുധാര, ദന്തേവാഡയിലെ ദന്തേശ്വരി ക്ഷേത്രം, മഹാമായ ക്ഷേത്രം എന്നിവ നിരവധി ഭക്തര്‍ എത്താറുള്ള ക്ഷേത്രങ്ങളാണ്.

ബസ്താര്‍ ഗോത്രവര്‍ഗക്കാരുടെ ജീവിത രീതിയും സംസ്കാരവും അറിയാല്‍ സഹായിക്കുന്ന കേന്ദ്രമാണ് ജഗ്ദല്‍പൂറിലെ ആന്ത്രോപ്പോളജിക്കല്‍ മ്യൂസിയം. ജഗ്ദാല്‍പൂറിലെ മറ്റൊരു ചരിത്രാകര്‍ഷണമാണ് ബസ്താര്‍ കൊട്ടാരം. ഒരിക്കല്‍ ബസ്താര്‍ സാമ്രാജ്യത്തിന്‍റെ ആസ്ഥാനകേന്ദ്രമായിരുന്ന ഇവിടം ഇപ്പോള്‍ സര്‍ക്കാരാണ് സംരക്ഷിക്കുന്നത്. ഇവയെല്ലാം കൂടാതെ ഇനിയും ഏറെയുണ്ട് ഛത്തീസ്ഗഢില്‍ കാണാല്‍.

ഛത്തീസ്ഗഢ് -ജനങ്ങള്‍, സംസ്കാരം, ആഘോഷങ്ങള്‍.

പ്രദേശത്തെ ജനങ്ങളെക്കുറിച്ച് അറിയാല്‍ സാധിക്കുന്നതാണ് ഇവിടത്തെ ടൂറിസം. ഗ്രാമീണ ജനതയാണ് ഇവിടെ കൂടുതലും. ഗോണ്ട്, ഹാല്‍ബ, കാമാര്‍, ഒറാവോണ്‍ എന്നീ ഗോത്രവര്‍ഗക്കാരും ഇവിടെയുണ്ട്. നഗരവാസികള്‍ ഹിന്ദി സംസാരിക്കുമ്പോള്‍ ഗ്രാമീണര്‍ ഹിന്ദിയുടെ വകഭേദം തന്നെയായ ഛത്തീസ്ഗഢി സംസാരിക്കുന്നു. കൊസാലി, ഒറിയ, തെലുങ്ക എന്നിവയും ചില ഗോത്രക്കാരുടെ ഭാഷയാണ്. ൃഗ്രാമത്തിലെ സ്ത്രീകള്‍ വായാടികളും സ്വതന്ത്രരുമാണ്. ഇവിടെയുള്ള മിക്ക ക്ഷേത്രങ്ങളിലുമുള്ള സ്ത്രീ ദേവതമാരുടെ സാന്നിധ്യം കാട്ടുന്നത് പണ്ടു മുതലേ നല്‍കി വരുന്ന സ്ത്രീകള്‍ക്കുള്ള പ്രാധാന്യത്തെയാണ്.

ഗ്രാമപ്രേദേശത്തെ ഒരു വിഭാഗം ആഭിചാരക്രിയകളിലും വിശ്വസിച്ചുപോരുന്നു.വിവിധ വിഭാഗങ്ങളിലെ ജനങ്ങള്‍ ഇവിടെ താമസിക്കുന്നു. വിശുദ്ധനായ വല്ലഭാചാര്യയുടെ ജന്മസ്ഥലമായ ചമ്പാരല്‍ ഇപ്പോള്‍ പ്രശസ്തമായി വരുന്നുണ്ട്.

ഗുജറാത്തി ജനതക്കിടയിലാണ് പ്രശസ്തമാവുന്നത്. ഒറീസ്സയുമായ അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഒറിയല്‍ സംസ്കാരവം ഇവിടെയുണ്ട്. കോസ സില്‍ക്ക് സാരികളും സല്‍വാറുകളും ഇന്ത്യ മുഴുവന്‍ പ്രശസ്തമാണ്. പാന്തി, റവാത്ത് നാച, കര്‍മ, പാന്ത്വനി, ചൈത്ര, കാക്സര്‍ എന്നിവ ഛത്തീസ്ഗഢിലെ ചില നൃത്തരൂപങ്ങളാണ്. നാടകശാലകളിലും താല്‍പര്യമുള്ളവരാണ് ഇവിടത്തെ ജനങ്ങള്‍. മധ്യ ഇന്ത്യയുടെ അരിപ്പാത്രം എന്നാണ് സംസ്ഥാനം അറിയപ്പെടുന്നത്.

പാരമ്പര്യപ്രാധാന്യമുള്ള ഗോത്ര വര്‍ഗ്ഗ ആഹാരമായ അരി, അരിപ്പൊടി, എന്നിവ ഇവിടെ ഉല്‍പാദിപ്പിക്കുന്നു. പ്രാദേശികമായ മധുരപലഹാരങ്ങളും മദ്യവും പ്രശസ്തമാണ്. നഗരജനത വിവിധ വ്യാവസായി വിഭാഗങ്ങളായ ഊര്‍ജ, ഉരുക്ക് അലൂമിനിയം എന്നീ ഉല്‍പാദനമേഖലകളിലും പ്രകൃതി സമ്പത്തുകളായ വന ഉല്‍പന്നങ്ങളും മിനറലുകളും സംബന്ധിച്ചുള്ള തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗമനപരമാണ് സംസ്ഥാനം. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട്.

Please Wait while comments are loading...