Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സര്‍ഗുജ

സര്‍ഗുജ - പൗരാണികതയുടെ ഓര്‍മ്മകളുള്ള തീര്‍ത്ഥാടന ഭൂമി

26

ഛത്തീസ്‌ഗഡിന്റെ വടക്ക്‌ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സര്‍ഗുജ ഉത്തര്‍പ്രദേശുമായും ജാര്‍ഖണ്ഡുമായും അതിര്‍ത്തികള്‍ പങ്കിടുന്നു. ഈ പ്രദേശത്തിന്റെ അമ്പത്‌ ശതമാനത്തോളം വനങ്ങളാണ്‌ ഉള്ളത്‌. ഗോത്രവര്‍ഗക്കാരുടെ ആവാസ കേന്ദ്രമാണിവിടം. രാജ്യത്തെ തേയില ഉത്‌പാദനത്തില്‍ ഛത്തീസ്‌ഗഡിന്റെ സ്ഥാനം പതിനേഴാമതാണ്‌. ജഷ്‌പൂരിനൊപ്പം സര്‍ഗുജിലാണ്‌ തേയില ഉത്‌പാദനത്തിന്‌ അനുയോജ്യമായ കാലാവസ്ഥയുള്ളത്‌.

ഈ പ്രദേശവുമായി ബന്ധപ്പെട്ട്‌ നിരവധി ഐതീഹ്യങ്ങള്‍ പറയപ്പെടുന്നുണ്ട്‌. വനവാസകാലത്ത്‌ ശ്രീരാമ ദേവന്‍ ഈ സ്ഥലം സന്ദര്‍ശിച്ചതായാണ്‌ പറയപ്പെടുന്നത്‌. അതിനാല്‍ രാമന്‍, സീത , ലക്ഷ്‌മണന്‍ എന്നിവരുടെ പേരില്‍ അറിയപ്പെടുന്ന വിവിധ സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌. രാംഗഡ്‌, സീത-ഭെന്‍ഗ്ര, ലക്ഷ്‌ണഗഡ്‌ എന്നിവ ഇതില്‍ ചിലതാണ്‌.

ഛത്തീസ്‌ഗഡിലെ മറ്റ്‌ സ്ഥലങ്ങളെ പോലെ സര്‍ഗുജയും നിരവധി രാജവംശങ്ങളുടെ ഭരണത്തിന്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. നന്ദ, മൗര്യ കാലഘട്ടത്തില്‍ തുടങ്ങി രക്ഷാല്‍ വംശവരെ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇതൊരു രാജഭരണ സംസ്ഥാനമായിരുന്നു. സര്‍ഗുജയിലെ പ്രധാന നദികള്‍ ഹസ്‌ദിയോ, റിഹന്ദ്‌, കന്‍ഹാര്‍ എന്നിവയാണ്‌. ഹരിത ഓസ്‌കാര്‍ അവാര്‍ഡ്‌ ലഭിച്ച ചലച്ചിത്രമായ ദി ലാസ്റ്റ്‌ മൈഗ്രേഷന്‌ പശ്ചാത്തലമൊരുക്കിയ ഭൂമി എന്ന പേരിലും ഇവിടം പ്രശസ്‌തമാണ്‌. ഈ മേഖലയിലെ ആനകളെ കേന്ദ്രീകരിച്ചുള്ള ചിത്രമായിരുന്നു അത്‌. സര്‍ഗുജിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ചരിത്രപരമായും ഗോത്രപരമായും ഉള്ള സ്വാധീനങ്ങള്‍ക്ക്‌ പുറമെ സര്‍ഗുജയെ പ്രശസ്‌തമാക്കുന്നത്‌ ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌. പുരാതന കാലങ്ങളിലെ അവശിഷ്‌ടങ്ങളും കലാഭംഗി ഏറെയുള്ള ക്ഷേത്രങ്ങളും ഇവടെ കണ്ടെത്തിയിട്ടുണ്ട്‌. ഛത്തീസ്‌ഗഡില്‍ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്‌. സര്‍ഗുജയിലും മനോഹരമായൊരു വെള്ളച്ചാട്ടമുണ്ട്‌. മെയിന്‍പാതിലാണ്‌ ടൈഗര്‍ പോയിന്റ്‌ വെള്ളച്ചാട്ടം. ചരിത്രാതീത കാലത്തെ ചിത്രങ്ങള്‍ കാണപെടുന്ന ഗുഹകളാല്‍ പ്രശസ്‌തമാണ്‌ രാമഗഡും സീതാ ബെന്‍ഗ്രയും . 14 വര്‍ഷത്തെ വനവാസ കാലത്ത്‌ ശ്രീരാമ ദേവന്‍ രാംഗഡില്‍ താമസിച്ചിരുന്നതായാണ്‌ വിശ്വാസം. അംബികാപൂര്‍ ക്ഷേത്രം പ്രശസ്‌തമാണ്‌.

ഛത്തീസ്‌ഗഡിന്റെ ക്ഷേത്ര നഗരമെന്നാണ്‌ ഇവിടം അറിയപ്പെടുന്നത്‌. വര്‍ഷം മുഴുവന്‍ കാണപ്പടുന്ന ചൂട്‌ നീരുറവയാണ്‌ താത്‌ പാനി.ഈ ചൂട്‌ നീരുറവയിലെ വെള്ളത്തിന്‌ ഔഷധ ഗുണമുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. പുരാത ക്ഷേത്രങ്ങളുടെ ജലസംഭരണികളുടെയും അവശിഷ്‌ടങ്ങള്‍ കാണപ്പെടുന്ന സ്ഥലമാണ്‌ ദീപാദിഹ്‌. ദിയോഗഡ്‌ പുരാവസ്‌തു ഗവേഷണങ്ങള്‍ നടക്കുന്ന സ്ഥലമാണ്‌. കുദാര്‍ഗഢ്‌ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്‌.

ജനങ്ങളും സംസ്‌കാരവും

സര്‍ഗുജിലെ മൊത്തം ജനതയില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗക്കാരാണ്‌. ഇപ്പോഴും വനത്തില്‍ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരാണ്‌ പാന്‍ഡുവും കൗരവയും. പാണ്ഡവരുടെ പിന്തുടര്‍ച്ചക്കാരാണ്‌ പാന്‍ഡു ഗോത്രക്കാര്‍ എന്നാണ്‌ പറയപ്പെടുന്നത്‌. കൗരവ ഗോത്രക്കാര്‍ കൗരവരുടെ പിന്‍തലമുറയാണന്നാണ്‌ വിശ്വാസം.

പട്ട്‌ നൂല്‍ വളര്‍ത്തല്‍ ആണ്‌ സര്‍ഗുജയിലെ കര്‍ഷകരുടെ പ്രധാന തൊഴില്‍. ഭരിയ ഗോത്രക്കാര്‍ പ്രധാനമായും സംസാരിക്കുന്ന ഭാഷ ഭരിയ ആണ്‌. എല്ലാ ആഘോഷങ്ങളിലും ആദിവാസി നൃത്തത്തിന്‌ ഏറെ പ്രാധാന്യമുണ്ടാകാറുണ്ട്‌.

പുരുഷന്‍മാര്‍ മാത്രം പങ്കെടുക്കുന്ന സമൂഹ നൃത്തമാണ്‌ ഷൈലാ നൃത്തം. ജനുവരിയിലെ വിളവെടുപ്പ്‌, രാഷ്‌ട്രീയ ജാഥകള്‍, പൊതു , ദേശീയ പരിപാടികള്‍ തുടങ്ങി വിവിധ അവസരങ്ങളില്‍ ഈ നൃത്ത രൂപം അവതരിപ്പിക്കാറുണ്ട്‌. ഇഷ്‌ടപെടുന്ന ആണ്‍കുട്ടികളെ വിവാഹം കഴിക്കാനുള്ള താല്‍പര്യം പ്രകടമാക്കാനായി പെണ്‍കുട്ടികള്‍ ചെയ്യുന്ന കാല്‍പനിക നൃത്ത രൂപമാണ്‌ സുവ നൃത്തം. സമ്പത്തിന്റെ ദേവനെ തൃപ്‌തി പെടുത്താനും ഈ നൃത്തം കളിക്കാറുണ്ട്‌. സ്‌ത്രീകളും പുരുഷന്‍മാരും കാരം മരത്തെ പ്രകീര്‍ത്തിച്ചു കൊണ്ട്‌ പാട്ട്‌ പാടി നൃത്തവയ്‌ക്കുന്നതാണ്‌ കര്‍മ നൃത്തം. നിരവധി ആചാരങ്ങളുടെ ഭാഗമായി ആരാധിക്കുന്ന കാരം മരത്തെ ഇവര്‍ പവിത്രമായിട്ടാണ്‌ കണക്കാക്കുന്നത്‌.

സര്‍ഗുജ പ്രശസ്തമാക്കുന്നത്

സര്‍ഗുജ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സര്‍ഗുജ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സര്‍ഗുജ

 • റോഡ് മാര്‍ഗം
  ഡര്‍ഗ്‌, ബിലാസ്‌പൂര്‍, റായ്‌പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. സര്‍ഗുജയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്‌ക്ക്‌ പോകാന്‍ ടാക്‌സി , കാര്‍ സര്‍വീസുകള്‍ ഉണ്ട്‌.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഡര്‍ഗിനും അംബികപൂരിനും ഇടയില്‍ ഓടുന്ന ട്രയിന്‍ സര്‍ഗുജ വഴിയാണ്‌ കടന്നു പോകുന്നത്‌. ബിലാസ്‌പൂരില്‍ നിന്നും 230 കിലോമീറ്റര്‍ അകലെയും റായ്‌പൂരില്‍ നിന്നും 336 കിലോമീറ്റര്‍ അകലെയുമാണ്‌.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വിമാനത്താവളം സ്ഥിതി ചെയ്യുന്ന റായ്‌പൂരില്‍ നിന്നും 375 കിലോമീറ്റര്‍ അകലെയാണ്‌ സര്‍ഗുജ സ്ഥിതി ചെയ്യുന്നത്‌. റായ്‌പൂരില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേയ്‌ക്ക്‌ ഫ്‌ളൈറ്റ്‌ ലഭിക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Jun,Mon
Return On
28 Jun,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Jun,Mon
Check Out
28 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Jun,Mon
Return On
28 Jun,Tue