Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കോര്‍ബ

കോര്‍ബ - സാംസ്‌കാരിക പൈതൃക ഭൂമി

7

ഛത്തീസ്‌ഗഡിന്റെ ഊര്‍ജ കേന്ദ്രമായ കോര്‍ബ അഹിരാന്‍, ഹസ്‌ദിയോ നദികളുടെ സംഗമസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്ന ഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 252 മീറ്റര്‍ ഉയരത്തിലാണ്‌ കോര്‍ബ സ്ഥിതി ചെയ്യുന്നത്‌. ഛത്തീസ്‌ഗഡിലെ വൈദ്യുതി സ്രോതസ്സുകളായ നിരവധി വൈദ്യുതി നിലയങ്ങളുണ്ട്‌ ഇവിടെ. ഈ പ്രദേശത്താണ്‌ കോര്‍ബ കല്‍ക്കരി പാടങ്ങള്‍ ഉള്ളത്‌. ഇവിടുത്തെ ജനങ്ങളുടെ ഭാഷ ഛത്തീസ്‌ഗാര്‍ഹി ആണ്‌.

ഇവിടുത്തെ ജനതയുടെ ഭൂരിഭാഗവും ആദിവാസികളാണ്‌. ഗോന്ദ, കവാര്‍, ബിന്‍ജവാര്‍, സത്‌നാമി, രാജ്‌ ഗോന്ദ്‌ തുടങ്ങി നിരവധി ഗോത്രവര്‍ഗ്ഗക്കാര്‍ ഈ മേഖലയില്‍ താമസിക്കുന്നുണ്ട്‌. ഇന്ത്യയിലെ പ്രധാന ആഘോഷങ്ങള്‍ക്ക്‌ പുറമെ പോള, ഹരേലി, കര്‍മ,ദേവ്‌ഉത്‌ഹ്നി പോലുള്ള ഗോത്ര ഉത്സവങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്‌. പോള ഉത്സവം കാളകളെ പൂജിക്കുന്ന ആചാരങ്ങളോട്‌ കൂടിയതാണ്‌. ഈ ആഘോഷത്തിന്റെ ഭാഗമായി കാളയോട്ടം സംഘടിപ്പിക്കാറുണ്ട്‌. ശ്രാവണമാസത്തില്‍ കര്‍ഷകര്‍ ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ്‌ ഹരേലി. ഈ സമയത്ത്‌ കര്‍ഷകര്‍ അവരുടെ കാര്‍ഷിക ഉപകരണങ്ങള്‍ പൂജിക്കും.

ഈ മേഖല സാമൂഹിക,സാംസ്‌കാരിക വൈവിധ്യങ്ങളാല്‍ സമൃദ്ധമാണ്‌. പട്ട്‌ കോസ നിര്‍മാണത്തില്‍ പ്രശസ്‌തമാണ്‌ ഈ സ്ഥലം. ഉയര്‍ന്ന നിലവാരത്തിലുള്ള വസ്‌ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവ ഉപയോഗിക്കാറുണ്ട്‌. കോസ സാരികള്‍ ലോക പ്രശസ്‌തമാണ്‌. ഇവിടുത്തെ പ്രാദേശിക വിപണികളില്‍ കോസ സാരികള്‍ വില്‍ക്കുന്നുണ്ട്‌.

കോര്‍ബയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മാധവറാണി, കാന്‍കി, കൊസാഗെയ്‌ഗഡ്‌, കെന്ദായി വെള്ളച്ചാട്ടം, ചൈതര്‍ഗഡ്‌ കോട്ട എന്നിവയാണ്‌ കോര്‍ബയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ക്ഷേത്രങ്ങളും കോട്ടകളും സന്ദര്‍ശിക്കേണ്ടവയാണ്‌. കോര്‍ബയുടെ പ്രകൃതി സൗന്ദര്യവും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്‌. കെന്ദൈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം അതിമനോഹരമാണ്‌. ഈ പ്രദേശത്തെ പ്രശസ്‌തമായ കോട്ടയായ ചൈതര്‍ഗഡ്‌ കോട്ടയില്‍ നവരാത്രി കാലയളവില്‍ നിരവധി സന്ദരശകര്‍ എത്താറുണ്ട്‌.

കോര്‍ബ പ്രശസ്തമാക്കുന്നത്

കോര്‍ബ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കോര്‍ബ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കോര്‍ബ

  • റോഡ് മാര്‍ഗം
    റായ്‌പൂര്‍, ബിലാസ്‌പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും സ്ഥിരം ബസ്‌ സര്‍വീസുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ചെമ്പ ഗെര്‍വ്‌ റോഡിലാണ്‌ കോര്‍ബയിലെ റെയില്‍വെ സ്റ്റേഷന്‍. മറ്റ്‌ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റയില്‍വെ സ്റ്റേഷന്‍ ബിലാസ്‌പൂരിലാണ്‌. കോര്‍ബയില്‍ കൂടി പല എക്‌സ്‌പ്രസ്‌ ട്രയിനുകളും കടന്നു പോകുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റായ്‌പൂരാണ്‌ അടുത്തുള്ള വിമാനത്താവളം
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu