Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോയമ്പത്തൂര്‍ » കാലാവസ്ഥ

കോയമ്പത്തൂര്‍ കാലാവസ്ഥ

ശീതകാലമാണ് കോയമ്പത്തൂര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. സ്ഥലങ്ങള്‍ ചുറ്റിനടന്ന് കാണാനും നഗരത്തില്‍ യാത്രചെയ്യാനുമെല്ലാം ശീതകാലമാണ് അനുയോജ്യം. ഈ സമയത്ത് വൈകുന്നേരങ്ങളില്‍ വളരെ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.

വേനല്‍ക്കാലം

കടുത്ത ചൂടാണ് വേനല്‍ക്കാലത്ത് ഇവിടെ അനുഭവപ്പെടാറുള്ളത്. മിക്കപ്പോഴും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് വേനല്‍ അനുഭവപ്പെടുന്നത്. കാലവര്‍ഷം വൈകുകയാണെങ്കില്‍ ജൂണ്‍ പകുതിവരെ ചൂടുണ്ടാകാറുണ്ട്. ഉച്ചതിരിഞ്ഞുള്ള സമയത്താണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇക്കാലത്ത് കോയമ്പത്തൂരിലേയ്ക്ക് വിനോദയാത്ര പോകാതിരിക്കുന്നതാണ് നല്ലത്. നഗരത്തിലും പുറത്തും കടുത്ത ചൂടില്‍ യാത്രചെയ്യുക ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

മഴക്കാലം

ചില വര്‍ഷങ്ങളില്‍ കുറഞ്ഞ മഴയും ചിലപ്പോള്‍ കനത്ത മഴയും ലഭിയ്ക്കുന്ന സ്ഥലമാണ് കോയമ്പത്തൂര്‍. ജൂണ്‍, ജുലൈ,ഓഗസ്റ്റ് മാസങ്ങളിലാണ് മഴയുണ്ടാകുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും മഴയുണ്ടാകാറുണ്ട്. മഴപെയ്യുന്നതോടെ കോയമ്പത്തൂര്‍ നഗരത്തില്‍ യാത്രചെയ്യുക ബുദ്ധിമുട്ടായി മാറും. കനത്ത മഴയാണെങ്കില്‍ മിക്ക റോഡുകളും വെള്ളത്തിനടിയിലാവുന്നതും ഗതാഗത തടസ്സമുണ്ടാകുന്നതുമെല്ലാം പതിവാണ്. ഇക്കാലവും സന്ദര്‍ശനത്തിന് അത്ര യോജിച്ചതല്ല.

ശീതകാലം

വളരെ മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് കോയമ്പത്തൂരില്‍ അനുഭവപ്പെടുന്നത്. 15-20 ഡിഗ്രി സെല്‍ഷ്യസിനിടയിലാണ് ഈ സമയത്ത്  ചൂട് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളില്‍ അല്‍പം തണുപ്പ് കൂടാറുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്താണ് ശീതകാലം.