Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കോയമ്പത്തൂര്‍

കോയമ്പത്തൂര്‍ - തെന്നിന്ത്യയിലെ മാഞ്ചസ്റ്റര്‍

31

തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂര്‍. വളര്‍ന്നുവരുന്ന ഈ നഗരം നഗരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ പതിനഞ്ചാം സ്ഥാനത്താണ്. രാജ്യത്തെ പ്രധാനപ്പെട്ട വ്യാവസായ  കേന്ദ്രമായ കോയമ്പത്തൂര്‍ അറിയപ്പെടുന്നത് തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നാണ്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയിലാണ് കോയമ്പത്തൂര്‍ ഒരു നഗരമെന്ന നിലയ്ക്ക് ഇത്രയേറെ വളര്‍ന്നത്. അതിവേഗത്തില്‍ വളരുന്ന നഗരമാണെങ്കിലും തമിഴ് സംസ്‌കാരത്തിന്റെ തെളിമയേറുന്ന ചിത്രങ്ങള്‍ ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും. ചേരന്മാരും ചോളന്മാരും പാണ്ഡന്യന്മാരുമുള്‍പ്പെടെയുള്ള രാജവംശങ്ങള്‍ കോയമ്പത്തൂര്‍ ഭരിച്ചിട്ടുണ്ട്. ഒരുകാലത്ത് വിജയനഗരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം. നായക രാജവംശത്തിലെ രാജാവായിരുന്ന കോയന്റെ പേരില്‍ നിന്നാണ് കോയമ്പത്തൂര്‍ എന്ന സ്ഥലനാമമുണ്ടായതെന്നാണ് കരുതുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ കോയമ്പത്തൂര്‍ മൈസൂര്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കപ്പെട്ടു. അധികം താമസിയാതെ 1799ല്‍ ബ്രിട്ടീഷുകാര്‍ കോയമ്പത്തൂരിനെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന് ശേഷമാണ് ആധുനിക കോയമ്പത്തൂരിന്റെ ഉദയം. 1930ന് ശേഷമാണ് കോയമ്പത്തൂര്‍ അതിവേഗവളര്‍ച്ചയിലേയ്ക്ക് കടന്നത്. ഇതിന് പ്രധാനമായും സംഭാവനകള്‍ നല്‍കിയത് ഇവിടുത്തെ തുണി വ്യവസായമായിരുന്നു. മികച്ച കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ് എല്ലാറ്റിലുമപരി കഠിനാധ്വാനം ചെയ്യാന്‍ മനസ്സുള്ള ജനത ഇവയെല്ലാമാണ് കോയമ്പത്തൂരിനെ ഇന്നത്തെ രീതിയില്‍ എത്തിച്ചത്.

കോട്ടന്‍ സിറ്റി

തുണിമില്ലുകളാണ് കോയമ്പത്തൂരിലെ പ്രധാനവ്യവസായം. പഴയ കരകൗശലവിദ്യകളും നവീന സാങ്കേതികവിദ്യകളും ഇവിടെ ഒത്തുചേരുന്നു. ചെന്നൈ കഴിഞ്ഞാല്‍പ്പിന്നെ തമിഴ്‌നാടിന്റെ ഖജനാവിലേയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന നഗരമാണിത്. തെക്കേ ഇന്ത്യ മൊത്തത്തില്‍ എടുത്താല്‍ വരുമാനത്തിന്റെ കാര്യത്തില്‍ കോയമ്പത്തൂരിന് നാലാം സ്ഥാനമാണ്.

ഇന്ത്യയുടെ കോട്ടന്‍ സിറ്റിയെന്നാണ് കോയമ്പത്തൂര്‍ അറിയപ്പെടുന്നത്. നിറയെ തുണിമില്ലുകളുള്ള ഇവിടം നാട്ടുകാര്‍ക്കും പുറം നാട്ടുകാര്‍ക്കും വലിയ തൊഴിലവസരങ്ങളും ഒരുക്കുന്നുണ്ട്. തുണിമില്ലുകള്‍ക്ക് പുറമെ നഗരപ്രാന്തങ്ങളിലെല്ലാം നിറയെ പരുത്തിത്തോട്ടങ്ങളും കാണാം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കോയമ്പത്തൂര്‍. കോഴിവളര്‍ത്തലിന്റെയും വില്‍പ്പനയുടെയും കാര്യത്തിലും കോയമ്പത്തൂര്‍ മുന്നില്‍ത്തന്നെയാണ്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോട്ടണ്‍ റിസര്‍ച്ച്, സൗത്ത് ഇന്ത്യ ടെക്‌സ്‌റ്റൈല്‍സ് റിസര്‍ച്ച് അസോസിയേഷന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ടെക്‌സ്‌റൈല്‍ മാനേജ്‌മെന്റ് തുടങ്ങിയ പ്രമുഖസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തക്കുന്നത് കോയമ്പത്തൂരിലാണ്. ടെക്‌സ്റ്റൈലുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി രാജ്യത്തിന്റെ പലഭാഗത്തുനിന്നും വിദ്യാര്‍ഥികള്‍ ഇവിടെ എത്താറുണ്ട്.

ഐ ടി മേഖലയിലെ വളര്‍ച്ച

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വിവരസാങ്കേതികവിദ്യാരംഗത്തും ടെക്‌നോളജി എനേബിള്‍ഡ് സര്‍വീസ് രംഗത്തും ഈ നഗരം വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. ഒട്ടേറെ പുതിയ പ്രൊഫഷണലുകള്‍ ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നുണ്ട്. ഐടി രംഗത്തെ പ്രധാനപ്പെട്ട സ്ഥാപനമാണ് ടൈഡല്‍ പാര്‍ക്ക്. കോഗ്നിസന്റ്, ടാറ്റ കണ്‍സല്‍ട്ടന്‍സി, ഡെല്‍, റോബര്‍ട്ട് ബോഷ്, ഐബിഎം തുടങ്ങി മുന്‍നിര ഐടി സ്ഥാപനങ്ങള്‍ക്കെല്ലാം ഈ ഐടി പാര്‍ക്കില്‍ ഓഫീസുകളുണ്ട്. നഗരത്തിന് പുറത്തായി പുതിയ ഒട്ടേറെ ഐടി പാര്‍ക്കുകള്‍ ഉയര്‍ന്നുവരുന്നുമുണ്ട്.

ടൂറിസം മേഖലയിലും കോമ്പത്തൂരിന് ഏറെ പ്രാധാന്യമുണ്ട് ദ്രാവിഡ പാരമ്പര്യത്തിലുള്ള മരുതമലൈ, ധ്യാനലിംഗ തുടങ്ങിയ ക്ഷേത്രങ്ങളും ഇന്ദിരഗാന്ധി വന്യജീവി സങ്കേതതവും ദേശീയോദ്യാനവും ബ്ലാക്ക് തണ്ടര്‍ തീം പാര്‍ക്കുമെല്ലാം കോയമ്പത്തൂരിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ചിലത് മാത്രമാണ്.

ചൂടേറിയ വേനല്‍ക്കാലവും ശക്തികുറഞ്ഞ മഴക്കാലവും തണുപ്പേറിയ ശീതകാലവുമാണ് കോയമ്പത്തൂരിലെ കാലാവസ്ഥ. ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും സുഖകരമായി യാത്രചെയ്‌തെത്താവുന്ന സ്ഥലമാണിത്. വിമാനത്താവളം റെയില്‍വേ സ്റ്റേഷന്‍ എന്നീ സൗകര്യങ്ങളും മികച്ച റോഡ് സൗകര്യങ്ങളുമുണ്ട് കോയമ്പത്തൂരില്‍. English Summary: Coimbatore is a city located in the southern state of Tamil Nadu. The city is the second largest city in the state in terms of area. It is considered the 15th largest city in India in terms of urbanization and is categorized as a metropolitan. The city is a major industrial hub of the country and is often called the ‘Manchester of South India’.

കോയമ്പത്തൂര്‍ പ്രശസ്തമാക്കുന്നത്

കോയമ്പത്തൂര്‍ കാലാവസ്ഥ

കോയമ്പത്തൂര്‍
32oC / 90oF
 • Sunny
 • Wind: ENE 0 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കോയമ്പത്തൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കോയമ്പത്തൂര്‍

 • റോഡ് മാര്‍ഗം
  നഗരത്തിലൂടെ ഏഴ് പ്രധാന പാതകളും മൂന്ന് ദേശീയ പാതകളും കടന്നുപോകുന്നുണ്ട്. സമീപനഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമെല്ലാം കോയമ്പത്തൂരിലേയ്ക്ക് ബസ്, ടാക്‌സി സര്‍വ്വീസുകളുണ്ട്. ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  1852ലാണ് കോയമ്പത്തൂരില്‍ ആദ്യമായി ട്രെയിന്‍ ഓടിയത്. അവിടുന്നിങ്ങോട്ട് കോയമ്പത്തൂര്‍ റെയില്‍വേയിലെ പ്രധാന കേന്ദ്രമാണ്. രാജ്യത്തിന്റെ പലഭാഗത്തേയ്ക്കും ഇവിടെനിന്നും ട്രെയിനുകള്‍ ഉണ്ട്. ദില്ലി, ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ട്രെയിനുകളെത്തുന്ന കോയമ്പത്തൂര്‍ ജങ്ഷന്‍ വളരെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ പീലമേഡുവെന്ന സ്ഥലത്താണ് കോയമ്പത്തൂരിലെ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. സുലൂരില്‍ ഒരു വായുസേന കേന്ദ്രവുമുണ്ട്. ആഭ്യന്തര വിമാനങ്ങളും അന്താരാഷ്ട്ര വിമാനങ്ങളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഷാര്‍ജ്ജ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ദിനംപ്രതി വിമാനസര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം

കോയമ്പത്തൂര്‍ ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
22 Mar,Fri
Return On
23 Mar,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Mar,Fri
Check Out
23 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Mar,Fri
Return On
23 Mar,Sat
 • Today
  Coimbatore
  32 OC
  90 OF
  UV Index: 8
  Sunny
 • Tomorrow
  Coimbatore
  26 OC
  79 OF
  UV Index: 8
  Partly cloudy
 • Day After
  Coimbatore
  25 OC
  78 OF
  UV Index: 8
  Partly cloudy