കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിന്റെ കവാടം എന്ന് അറിയപ്പെടുന്ന പട്ടണമാണ് രാംനഗര്‍. നൈനിറ്റാള്‍ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റായാണിത്. 1856നും 1884നും ഇടയ്‌ക്ക് എച്ച് രാംസെ ആണ് രാംനഗര്‍സ്ഥാപിച്ചത്. നേരത്തേ ഇവിടം അഹിച്ചാത്ര എന്നാണ് അറിയപ്പെട്ടിരുന്നത്. പുരാതന കാലത്ത് ഇത് വടക്കന്‍ പഞ്ചാലയുടെ തലസ്ഥാനമായിരുന്നു.
ചമോലി, പശ്ചിമ കുമൗണ്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമായി അറിയപ്പെടുന്നതും രാംനഗറാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച തേയില തോട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ് ഇവിടം. രാംനഗറില്‍ കൃഷി ചെയ്യുന്ന ലിച്ചിപ്പഴം ലോകപ്രശസ്‌തമാണ്. സഞ്ചാരികള്‍ക്ക് താമസിക്കുന്നതിന് അനുയോജ്യമായ നിരവധി ഹോട്ടലുകളും ലോഡ്‌ജുകളും റാംനഗറിലുണ്ട്.



Click it and Unblock the Notifications