Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കട്ടക്ക് » കാലാവസ്ഥ

കട്ടക്ക് കാലാവസ്ഥ

സെപ്തംബറിനും മാര്‍ച്ചിനും ഇടയിലുള്ള മഞ്ഞുകാലമാണ് കട്ടക്ക് സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്.15 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ചൂടനുഭവപ്പെടുന്ന സഞ്ചാരികള്‍ക്ക് തടസ്സമുണ്ടാക്കാത്ത കാലാവസ്ഥയാണ്ഈ സമയത്തുള്ളത്.

വേനല്‍ക്കാലം

വേനലില്‍ കനത്ത ചൂടനുഭവപ്പെടുന്ന പ്രദേശമാണ് കട്ടക്ക്.മാര്‍ച്ചില്‍ തുടങ്ങി ഏപ്രില്‍ -മെയ് മാസം വരെ അനുഭവപ്പെടുന്ന വേനലില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കട്ടക്കില്‍ അനുഭവപ്പെടാറുണ്ട്.കനത്ത ചൂടനുഭപ്പെടുന്നു ഇക്കാലങ്ങളില്‍ കട്ടക്ക് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്ത് വരെയാണ് കട്ടക്കിലെ മഴക്കാലം.വേനലിന്‍റെ കാഠിന്യത്തില്‍ നിന്നും ആശ്വാസം ലഭിക്കുന്ന കാലമാണ് കട്ടക്കിന് മഴക്കാലം.33 ഡിഗ്രിസെല്‍ഷ്യസിനു താഴെയായി താപനില നിലനില്‍ക്കുന്ന ഇക്കാലത്ത് കാലാവസ്ഥ സഹിക്കാന്‍ കഴിയുന്നതാണ്.

ശീതകാലം

കട്ടക്കിലെ ഏറ്റവും നല്ല കാലാവസ്ഥയാണ് മഞ്ഞുകാലത്തുള്ളത്.ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന മഞ്ഞുകാലത്ത് 15 ഡിഗ്രി സെല്‍ഷ്സ് വരെ ഇവിടെ താപനില താഴാറുണ്ട്.തണുത്തകാറ്റ് അനുഭവപ്പെടുന്ന മഞ്ഞുകാലമാണ് കട്ടക്ക യാത്രയ്ക്ക ഏറ്റവും യോജിച്ചത്.