മോത്തി ദാമനില്‍ 1559ലാണ് ബോം ജീസസ് (ഇന്‍ഫന്‍റ് ജീസസ്) ദേവാലയത്തിന്‍െറ നിര്‍മാണം തുടങ്ങിയത്. 1603ല്‍ ആശീര്‍വദിച്ച ഇവിടം ആദ്യ കാലങ്ങളില്‍ പാരിഷ് ചര്‍ച്ച് ആയാണ് ഉപയോഗിച്ചിരുന്നത്. പോര്‍ച്ചുഗീസ് നിര്‍മാണ വൈഭവത്തിന്‍െറയും ശില്‍പ്പചാതുരിയുടെയും മകുടോദാഹരണമാണ് ഈ ദേവാലയം. റോമന്‍ കാത്തലിക്ക് വാസ്തുശൈലിയില്‍ തീര്‍ത്ത ആറ് സന്യാസിമാരുടെ പ്രതിമയാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. അലങ്കാരപ്പണികളിലാകട്ടെ റോമന്‍ ശൈലിയുടെ മിശ്രിതവും കാണാം. സ്വര്‍ണം പൂശിയ മരത്തിന്‍െറ അള്‍ത്താരയും കൊത്തിയെടുത്ത വാതിലുകളും റോസ്വുഡില്‍ അലങ്കാരപ്പണികളോടെ തീര്‍ത്ത മച്ചുമെല്ലാം എല്ലാവിധ ആകര്‍ഷണീയതയോടെയും ഇന്നും സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നു. കാലം കേടുവരുത്താത്ത ഈ കാഴ്ചകള്‍ കാണാന്‍ ഭക്തര്‍ക്കൊപ്പം നിരവധി സഞ്ചാരികളും ഇവിടെയത്തൊറുണ്ട്.



Click it and Unblock the Notifications