ഛത്തീസ്‌ഗഡിലെ മനോഹരമായ മലനിരകളായ ബെയ്‌ലാദില വന്‍ ഇരുമ്പയിര് ശേഖരത്താല്‍ പ്രശസ്‌തമാണ്. മലയുടെ മുകള്‍ ഭാഗം കണ്ടാല്‍ കാളയുടെ പൂഞ്ഞ പോലെയായതിനാലാണ് ബെയ്‌ല ദില എന്ന പേര് ഇതിനുണ്ടായത്.
ബെയ്‌ലദില ഒരു വ്യവസായിക പ്രദേശമാണ്. ബച്ചേലി, കിരണ്‍ദുല്‍ എന്നിങ്ങനെ രണ്ട് പട്ടണങ്ങളായി ഇതിനെ വിഭജിച്ചിട്ടുണ്ട്. മലയുടെ ഏറ്റവും മുകളിലുള്ള പ്രദേശമായ ആകാശ നഗറിലാണ് ഏറ്റവും കൂടുതല്‍ ഇരുമ്പയിര് കാണപ്പെടുന്നത്. ദേശീയ ധാതുവികസന കോര്‍പറേഷന്റെ അനുമതിയോടു കൂടിയെ ഇവിടം സന്ദര്‍ശനം നടത്താന്‍ കഴിയു. മലമുകളില്‍ നിന്നു നോക്കയാല്‍ ഇടതൂര്‍ന്ന വനങ്ങളുടെയും മനോഹരമായ പ്രകൃതിയുടെയും ദൃശ്യങ്ങള്‍ കാണാന്‍ കഴിയും.



Click it and Unblock the Notifications