Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജഗദല്‍പൂര്‍

ജഗദല്‍പൂര്‍ - ആശ്വാസം തേടുന്നവരുടെ ആനന്ദം

27

ഛത്തീസ്‌ഗഡിലെ ബസ്‌താര്‍ ജില്ലയുടെ ഭരണ തലസ്ഥാനമാണ്‌ ജഗദല്‍പൂര്‍. മലനിരകള്‍, താഴ്‌വാരങ്ങള്‍, നിബിഡ വനങ്ങള്‍, അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍, ഉദ്യാനങ്ങള്‍,മനോഹരങ്ങളായ സ്‌മാരകങ്ങള്‍, സമ്പന്നമായ പ്രകൃതി വിഭവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയാല്‍ അറിയപ്പെടുന്ന പ്രകൃതി മനോഹരമായ പ്രദേശമാണിത്‌. പ്രകൃതിഭംഗിയാലും വന്യജീവി സമ്പത്തിനാലും അനുഗൃഹീതമായ ജഗദല്‍പൂര്‍ പരമ്പരാഗത നാട്ടു സംസ്‌കാരത്താലും പ്രശസ്‌തമാണ്‌.

നാടിന്റെ സവിശേഷതയാണിത്‌. നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്‌. കന്‍ഗേര്‍ വാലി ദേശീയോദ്യാനം, ഇന്ദ്രാവതി ദേശീയോദ്യാനം, ചിത്രകൂട്‌ വെള്ളച്ചാട്ടം, ചിത്രധാര വെള്ളച്ചാട്ടം, സംഗീത ജലധാരയുള്ള ദളപത്‌ സാഗര്‍ തടാകം എന്നിവ അവയില്‍ ചിലതാണ്‌.

ജഗദല്‍പൂര്‍ - കലയും കൗരകൗശലവും

കാലം, സമൂഹം, സംസ്‌കാരം എന്നിവയുടെ രേഖപെടുത്തലാണ്‌ കലയും കരകൗശലവും. ഗോത്ര, നാടന്‍ കലാകാരന്‍മാരും കരകൗശല വിദഗ്‌ധരും അവരുടെ ചിന്തകളും ആശയങ്ങളും ഭാവനകളും കലാരൂപങ്ങളിലൂടെ പ്രകടമാക്കുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. അവരുടെ കാലാഭാവനകളും സൗന്ദര്യ ബോധവും ദൈനംദിന ഉപയോഗത്തിനുള്ള വസ്‌തുക്കള്‍ നിര്‍മ്മിക്കുമ്പോഴും പ്രകടമാകും.

ദൈവങ്ങളെ തൃപ്‌തിപെടുത്തുന്നതിനായുള്ള ആചാരപരവും കലാപരവുമായുള്ള പാരമ്പരാഗത ഉപഹാരങ്ങള്‍ അവരുടെ കലയെ നൂറ്റാണ്ടുകളോളം ജീവിപ്പിക്കും. അവരുടെ നിലനില്‍പ്പിന്റെ ഭാഗം തന്നെയാണ്‌ കല. ജഗദല്‍പൂരിലെ ഗോത്ര, നാടന്‍ കല ,കരകൗശല രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ സമയത്തിനൊപ്പം സഞ്ചരിക്കുന്നവരാണ്‌. ഇതാണ്‌ അവര്‍ കളിമണ്ണിലും കല്ലിലും, തടിലും മനോഹര ശില്‍പങ്ങളായി മാറ്റുന്നത്‌. ജഗദല്‍പൂരിലെ ഇരുമ്പ്‌ ശില്‍പ നിര്‍മ്മതി പാരമ്പര്യമായി തലമുറകള്‍ പകര്‍ന്ന്‌ കിട്ടിയിട്ടുള്ള കഴിവാണ്‌.

അവരുടെ കഴിവും ക്രിയാത്മകതയും മറ്റെവിടെയും കാണാന്‍ കഴിയാത്തതാണ്‌. ഈ പ്രദേശത്തെ ലോഹ ശില്‍പങ്ങളുടെ ഭംഗി സവിശേഷമാണ്‌. ഭാവനയക്കും പാരമ്പര്യത്തിനുമനുസരിച്ച്‌ ശില്‍പങ്ങളില്‍ പരീക്ഷണം നടത്താന്‍ ഇവര്‍ ശ്രമിക്കാറുണ്ട്‌. പ്രദേശിക ദൈവങ്ങള്‍, ആയുധ ധാരിയായ ഗോത്ര യോദ്ധാക്കള്‍, കുതിരകള്‍, വ്യത്യസ്‌ത പക്ഷികങ്ങള്‍ എന്നിവയെല്ലാം ഇവര്‍ ശില്‍പങ്ങള്‍ക്ക്‌ ആശയമാക്കാറുണ്ട്‌. അലങ്കാരത്തിനും ആരാധനയ്‌ക്കും, ദൈനംദിന ഉപയോഗത്തിനും ഈ ശില്‍പങ്ങള്‍ ഉപയോഗിക്കാറുണ്ട്‌.

ജഗദല്‍പൂര്‍- ജനങ്ങളും സംസ്‌കാരവും

ജഗദല്‍പൂരിലെ ജനങ്ങള്‍ വിവിധ ഗോത്ര വിഭാഗങ്ങളില്‍ പെടുന്നവരാണ്‌. ഇതില്‍ ചിലര്‍ ഹോന്ദ്‌സ്‌, മുരിയാസ്‌, ഹാല്‍ബ്‌സ്‌, അഭുജ്‌മരിയ തുടങ്ങിയ ഗോത്രങ്ങളില്‍ നിന്നുള്ളവരാണ്‌. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോത്രവിഭാഗക്കാരായ ഗോന്ദ്‌സാണ്‌ ജഗദല്‍പൂരിലും ഏറെയുള്ളത്‌. പ്രധാനമായും നോമാദിക്ക്‌ ഗോത്രക്കാരായ ഇവരെ കോയ്‌തോരിയ എന്നും വിളിക്കാറുണ്ട്‌. ഗോന്ദ്‌ ഗോത്രത്തിന്റെ ഉപവിഭാഗമാണ്‌ മുരിയ. തനത്‌ നോമാദിക്‌ ഗോന്ദില്‍ നിന്നും വ്യത്യസ്‌തമായി സ്ഥിരമായി ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ്‌ മുരിയ ഗോത്രക്കാര്‍. കൃഷി, വേട്ട, വനത്തിലെ പഴങ്ങള്‍ എന്നിവയാണ്‌ ഇവര്‍ ഉപജീവനത്തിനായി കണ്ടെത്തിയിരിക്കുന്നത്‌. വളരെ ദരിദ്രരായ മുരിയ വംശജര്‍ മുള , മണ്ണ്‌ എന്നവകൊണ്ടുള്ള കുടിലുകളിലാണ്‌ താമസിക്കുന്നത്‌. കൂട്ടത്തില്‍ സമ്പന്നരായിട്ടുള്ളവര്‍ ഹാല്‍ബ്‌സ്‌ ഗോത്രക്കാരാണ്‌. ഇവരില്‍ പലരും ഭൂവുടമകളും ജന്മികളുമാണ്‌.

നാഗാലാന്‍ഡിലെ ഗോത്ര വംശജരുടെ ഇടയില്‍ ഉയര്‍ന്ന പദവി ആസ്വദിക്കുന്നവരാണ്‌ ഹാല്‍ബ്‌സ. അവരുടെ വേഷവിധാനങ്ങളും, സാമൂഹ്യപ്രവര്‍ത്തനങ്ങളും, സംസാരവും ഇതിനനുസരിച്ചുള്ളതാണ്‌. ജഗദല്‍പൂര്‍ ജില്ലയിലെ അബുജാമരിയ, കുത്രുമാര്‍ മലനിരകളിലെ ചെന്നെത്താന്‍ പ്രയാസമുള്ള പ്രദേശങ്ങളിലാണ്‌ അഭുജാമരിയ ഗോത്രക്കാരെ കാണപ്പെടുന്നത്‌.

എങ്ങനെ എത്തിച്ചേരും

സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി റെയില്‍ ,റോഡ്‌ മാര്‍ഗം ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ ജഗദല്‍പൂര്‍. മികച്ച റോഡ്‌, റെയില്‍ മാര്‍ഗം നഗരം മറ്റ്‌ ഭാഗങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.

ജഗദല്‍പൂര്‍ പ്രശസ്തമാക്കുന്നത്

ജഗദല്‍പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജഗദല്‍പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ജഗദല്‍പൂര്‍

One Way
Return
From (Departure City)
To (Destination City)
Depart On
19 Jan,Wed
Return On
20 Jan,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Jan,Wed
Check Out
20 Jan,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Jan,Wed
Return On
20 Jan,Thu

Near by City