ദന്തേവാഡയ്‌ക്ക് സമീപമുള്ള ചെറിയ ഗ്രാമമാണ് ബര്‍സൂര്‍. പണ്ട് ക്ഷേത്രങ്ങളുടെ നഗരമെന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ഏകദേശം 147 ക്ഷേത്രങ്ങളും അത്രതന്നെ കുളങ്ങളും ഇവിടെ ഉണ്ടായിരുന്നെന്നാണ് വിശ്വാസം. നൂറ്റാണ്ടുകള്‍ കഴിഞ്ഞതോടെ ഈ സ്ഥലത്തിന്റെ പ്രൗഢി നഷ്‌ടപ്പെട്ടു.
ഇപ്പോള്‍ പഴയകാലത്തെ അഭിമാനമായിരുന്ന ക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങള്‍ മാത്രമാണിവിടെയുള്ളത്. ഈ അവശിഷ്‌ടങ്ങള്‍ സമൃദ്ധമായ ഇതിന്റെ ഭൂതകാലത്തെ കുറിച്ച് സംസാരിക്കുന്നവയാണ്. മാമ-ഭഞ്ച ക്ഷേത്രം,ചന്ദ്രദിത്യ ക്ഷേത്രം, ബട്ടിസ ക്ഷേത്രം എന്നിവയാണ് ചില പ്രധാന ക്ഷേത്രങ്ങള്‍. ഗണേശ ഭഗവാന്റെ വലിയൊരു പ്രതിമ ഇവിടെയുണ്ട്.



Click it and Unblock the Notifications