ശക്തിയുടെ ദേവതയായ സതിയെ ആരാധിക്കുന്ന പ്രസിദ്ധക്ഷേത്രമാണ് ദേവപ്രയാഗിലെ ചന്ദ്രബദനി ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ സതിയുടെ വിഗ്രഹം ആരാധിക്കുന്നുണ്ട്. ദേഹത്യാഗം ചെയ്ത സതീദേവിയുടെ തലയറ്റ ശരീരം ഇവിടെ വന്നു വീണു എന്നാണ് ഐതിഹ്യം. അതിനിടെ ദേവിയുടെ ശരീരത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം അവിടെ ചിതറി വീണു.
ഇത് ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പല പുരാതന വിഗ്രഹങ്ങളും ഇരുമ്പുകൊണ്ടുണ്ടാക്കിയ ത്രിശ്ശൂലങ്ങളും ആയുധങ്ങളുമെല്ലാം ക്ഷേത്രത്തിനുപുറത്ത് പലയിടങ്ങളിലായി സഞ്ചാരികള്‍ക്ക് കാണാനാകും.ഇതുകൂടാതെ ബദരീനാഥ്, കേഥാര്‍നാഥ്,സിര്‍ക്കാണ്ട പര്‍വ്വതനിരകളുടെ അപുര്‍വ്വ ഭംഗി ആസ്വദിക്കാനും ഇവിടെ വരുന്ന സഞ്ചാരികള്‍ക്ക് കഴിയും.



Click it and Unblock the Notifications