Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഉത്തരകാശി

ഉത്തരകാശി എന്ന പവിത്രഭൂമി

19

പേരു സൂചിപ്പിക്കും പോലെ വടക്കിന്‍റെ കാശിയാണ് ഉത്തരകാശി.ഹൈന്ദവവിശ്വാസികളുടെ പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ 'ക്ഷേത്രങ്ങളുടെ നഗരം'.ഉത്തരാഖണ്ഡിലെ ഈ ജില്ല 1960 ഫെബ്രുവരി 24 നാണ് നിലവില്‍ വന്നത്.സമുദ്രനിരപ്പില്‍ നിന്നും 1158 മീറ്റര്‍ ഉയരത്തിലുള്ള ഉത്തരകാശിയുടെ വടക്ക് തിബത്തും ഹിമാചല്‍ പ്രദേശും പടിഞ്ഞാറ് ചമോലി ജില്ലയും സ്ഥിതിചെയ്യുന്നു.

ഹിമാലയസാനുക്കളിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളായ ഗംഗോത്രിയ്ക്കും യമുനോത്രിയ്ക്കും സമീപം ഗംഗയുടെ തീരത്തുളള ഉത്തരകാശിയിലേക്ക് ഋഷികേശില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.കുറു,ഖസ,കിരാത,കുനിണ്ട,തങ്കണ,പ്രഡന്‍ജന വിഭാഗങ്ങളില്‍ പെട്ട ആദിവാസികളാണ് ഈ മേഖലയിലെ താമസക്കാര്‍.

വിശ്വനാഥക്ഷേത്രം,പോഖു ദേവതാക്ഷേത്രം,ഭൈരവക്ഷേത്രം,കുതെതി ദേവീക്ഷേത്രം,കര്‍ണ ദേവതാക്ഷേത്രം,ഗംഗോത്രീ ക്ഷേത്രം,യമുനോത്രീ ക്ഷേത്രം,ശനിക്ഷേത്രം തുടങ്ങിയവയാണ് ഉത്തരകാശിയിലെ പ്രധാന ആരാധനാലയങ്ങള്‍. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഉത്തരകാശിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നത്.

ശിവനെ ആരാധിക്കുന്ന വിശ്വനാഥക്ഷേത്രം ഉത്തരകാശിയിലെ തീര്‍ത്ഥാടകര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. ഉത്തരകാശി ബസ്സ്റ്റാന്‍ഡില്‍ നിന്നും വെറും 300 മീറ്റര്‍ മാത്രമേ ഇവിടേക്കുള്ളൂ.ഇതുകൂടാതെ മണികര്‍ണികാഘട്ട് ആണ് ഇവിടെ തീര്‍ത്ഥാടകരുടെ മറ്റൊരു പ്രധാനകേന്ദ്രം.  ജടഭരതമുനിയ്ക്ക് പശ്ചാത്താപമുണ്ടായത് ഉത്തരകാശിയാല്‍ വച്ചാണെന്നും വിശ്വാസമുണ്ട്.ഹിന്ദു മതഗ്രന്ഥമായ സ്കന്ദപുരാണത്തിലെ കേദാര്‍ ഖണ്ഢത്തിലും ഉത്തരകാശിയെക്കുറിച്ച് പറയുന്നുണ്ട്.

ശിവലിംഗ്,തലേസാഗര്‍,ഭഗീരഥി,കേഥാര്‍,സുദര്‍ശന തുടങ്ങി മനേഹരമായ പര്‍വ്വതനിരകളുടെ അപൂര്‍വ്വദൃശ്യങ്ങള്‍ ഉത്തരകാശിയിലെ നന്ദാവന്‍ തപോവനത്തില്‍ നിന്നും സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയും.ഗംഗോത്രിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയാണ് നന്ദാവന്‍തപോവനം. സ്കീയിംഗിന് പേരുകേട്ട ദയര ബുഗ്യാല്‍ ആണ് ഉത്തരകാശിയില്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട മറ്റൊരു താവളം.  സമുദ്രനിരപ്പില്‍ നിന്നും 3048 മീറ്റര്‍ ഉയരത്തിലുള്ള ഈ പ്രദേശം ഉത്തരകാശി -ഗംഗോത്രി റോഡിലാണുള്ളത്.

സമുദ്രനിരപ്പില്‍ നിന്നും 3506 മീറ്റര്‍ ഉയരത്തിലുള്ള ഹാര്‍ കീ ഡൂണ്‍ ഉത്തരകാശിയിലെ പ്രധാന ട്രക്കിഗ് സൈറ്റുകളിലൊന്നാണ്. ട്രക്കിംഗിനായി വരുന്ന സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഇവിടെ ഗസ്റ്റ് ഹൌസുകളും ബംഗ്ളാവുകളുമുണ്ട്. വിശ്വനാഥക്ഷേത്രത്തിനു മുന്‍പിലുള്ള ശക്തിക്ഷേത്രമാണ് ഉത്തരകാശിയിലെ മറ്റൊരു പ്രധാന ആരാധനാലയം.6 മീറ്റര്‍ ഉയരത്തിലുള്ള ത്രിശ്ശൂലമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

സമുദ്രനിരപ്പില്‍ നിന്നും 3307 മീറ്റര്‍ ഉയരത്തിലുള്ള ഡോഡിറ്റാള്‍ തടാകമാണ് ഉത്തരകാശിയിലെ മറ്റൊരു പ്രധാന കാഴ്ച. റോഡുമാര്‍ഗ്ഗവും കാട്ടുപാതയിലൂടെ നടന്നും ഇവിടേക്ക് സഞ്ചാരികളെത്താറുണ്ട്.യമുനോത്രിയിലേക്കും ഹനുമാന്‍ ചാട്ടിയിലേക്കും ഇവിടെനിന്നും കാട്ടുപാതകളുണ്ട്.

ഉത്തരകാശിയില്‍ നിന്നും 2 കിലോമീറ്റര്‍ മാത്രമുള്ള മനേരിയും മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.1965 ല്‍ രാജ്യത്തിന്‍റെ പ്രഥമപ്രധാനമന്ത്രിയും പര്‍വ്വതാരോഹണ പ്രയനുമായ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പേരില്‍ സ്ഥാപിതമായ നെഹ്രു ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മൌണ്ടനീറിംഗ് ഇവിടെയാണുള്ളത്.ഗംഗനനി,സട്ടാല്‍,ദിവ്യശില,സൂര്യ കുന്ദ് തുടങ്ങിയവയാണ് മനേരിയിലെ മറ്റ് പ്രധാനകാഴ്ച്ചകള്‍.

ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് വിമാനത്താവളമാണ് ഉത്തരകാശിയ്ക്ക് ഏറ്റവും അടുത്തുള്ളത്. 183 കിലോമീറ്റരറാണ് ഇവിടെനിന്നും ഉത്തരകാശിയിലേക്കുള്ള ദൂരം.ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്നവര്‍ക്ക് റിഷികേശ് റെയില്‍വേസ്റ്റേഷനിലിറങ്ങാം.ഇതുകൂടാതെ ഡെറാഡൂണ്‍,ഹരിദ്വാര്‍,ഋഷികേശ്,മുസ്സൂറി തുടങ്ങി സമീപനഗരങ്ങളില്‍ നിന്നെല്ലാം ഉത്തരകാശിയിലേക്ക് ബസ്സുകളും ലഭ്യമാണ്.

വര്‍ഷത്തിലെപ്പോഴും സുഖകരമായ കാലാവസ്ഥയായതുകൊണ്ട് തന്നെ ഉത്തരകാശിയാത്രയ്ക്ക് ഏത് കാലവും തെരെഞ്ഞെടുക്കാം. അതേസമയം ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍ നടക്കുന്ന വേനലിലും മഴക്കാലത്തും ഉത്തരകാശി സന്ദര്‍ശിക്കുന്നത് കൂടുതല്‍ നന്നാകും.

ഉത്തരകാശി പ്രശസ്തമാക്കുന്നത്

ഉത്തരകാശി കാലാവസ്ഥ

ഉത്തരകാശി
24oC / 74oF
 • Sunny
 • Wind: NNE 7 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഉത്തരകാശി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഉത്തരകാശി

 • റോഡ് മാര്‍ഗം
  ഇതുകൂടാതെ ഡെറാഡൂണ്‍,ഋഷികേശ്,ഹരിദ്വാര്‍ മുസ്സോറി എന്നിവിടങ്ങളില്‍ നിന്നെല്ലാം ഉത്തരകാശിക്ക് ബസ്സുകളുണ്ട്.സര്‍ക്കാര്‍ ബസ്സുകളും പ്രൈവറ്റ് ബസ്സുകളും ഈ റൂട്ടില്‍ ഒരുപോലെ സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ട്രൈയിന്‍ മാര്‍ഗ്ഗം ഉത്തരകാശിയിലെത്തുന്നവര്‍ ഋഷികേശ് സ്റ്റേഷനിലോ ഹരിദ്വാര്‍ സ്റ്റേഷനിലോ ഇറങ്ങണം.ഈ രണ്ട് സ്റ്റേഷനുകളും സ്ഥിരം സര്‍വ്വീസുകള്‍ വഴി മുംബൈ,ഹൌറ,ഡല്‍ഹി,ലക്നൌ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാമായും ബന്ധിപ്പിക്കപ്പെട്ടതാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  183 കിലോമീറ്റര്‍ അകലമുള്ള ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍ പോര്‍ട്ടാണ് ഉത്തരകാശിയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും ഇവിടേക്ക് സ്ഥിരം സര്‍വ്വീസുകളുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും ഉത്തരകാശിയിലെത്താന്‍ ടാക്സികളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Jul,Wed
Return On
18 Jul,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
17 Jul,Wed
Check Out
18 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
17 Jul,Wed
Return On
18 Jul,Thu
 • Today
  Uttarkashi
  24 OC
  74 OF
  UV Index: 6
  Sunny
 • Tomorrow
  Uttarkashi
  16 OC
  61 OF
  UV Index: 6
  Partly cloudy
 • Day After
  Uttarkashi
  17 OC
  63 OF
  UV Index: 7
  Partly cloudy