ഭഗവാന് വിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമന്‍ ആരാധനാ മൂര്‍ത്തിയായിട്ടുള്ള രഘുനാഥക്ഷേത്രം ദേവപ്രയാഗിലെ പ്രസിദ്ധക്ഷേത്രങ്ങളിലൊന്നാണ്.സഹോദരന്‍ ലക്ഷമണനും ഭാര്യ സീതയ്ക്കുമൊപ്പം നില്‍ക്കുന്ന രാമവിഗ്രഹമാണ് ഈ ക്ഷേത്രത്തിലെ മൂര്‍ത്തി.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളു ഭരിച്ചിരുന്ന രാജാ ജഗത്ത്സിംഗാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം.
ക്ഷേത്രം ഇന്നത്തെ രൂപത്തില്‍ പുതുക്കിപ്പണിയാന്‍ ആരംഭിച്ചത് 1835 ല്‍ അന്നത്തെ ഭരണാധികാരിയും ജമ്മു-കാശ്മീര്‍ മേഖലയുടെ സ്ഥാപകനുമായ മഹാരാജാ ഗുലാബ്സിംഗാണ്.1860 ല്‍ ഗുലാബ്സിംഗിന്‍റെ മകന്‍ മഹാരാജാ രണ്‍ബീര്‍ സിംഗിന്‍റെ കാലത്താണ് ക്ഷേത്രത്തിന്‍റെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായത്.
ക്ഷേത്രത്തിന്‍റെ അകത്തളത്തിന്‍റെ മൂന്നു ചുവരുകളും സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതാണ്. ഇതിനുമുകളില്‍ വിഷ്ണുഭഗവാന്‍റെ അവതാരങ്ങളായ രാമന്‍റെയും കൃഷ്ണന്‍റെയും ജീവിതമുഹൂര്‍ത്തങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്..തെലുങ്ക് സംസാരിക്കുന്ന പുരോഹിതരാണ് ഇവിടെ ക്ഷേത്രകാര്യങ്ങള്‍ നോക്കിനടത്തുന്നത്.



Click it and Unblock the Notifications