Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധലായി » ആകര്‍ഷണങ്ങള് » മണിപ്പൂരി സമുദായത്തിന്റെ രാസ് ഉത്സവം

മണിപ്പൂരി സമുദായത്തിന്റെ രാസ് ഉത്സവം, ധലായി

9

പ്രിയസഖി രാധയും തോഴിമാരുമൊത്തുള്ള ശ്രീകൃഷ്ണന്റെ രാസലീല പ്രസിദ്ധമാണ്. ഭഗവാന്റെ അനുയായികളായ മണിപ്പൂരികള്‍ വര്‍ഷംതോറും ഭഗവാനെയും അദ്ദേഹത്തിന്റെ നൃത്തത്തെയും ആദരിച്ച്കൊണ്ട് ഇവിടെ രാസമേള സംഘടിപ്പിക്കാറുണ്ട്. ധലായി ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന മണിപ്പൂരി സമുദായക്കാരാണ് ഈ മേള സംഘടിപ്പിക്കുന്നത്.

മേളയുടെ അധികഭാഗവും സലേമയിലാണ് കൊണ്ടാടുന്നതെങ്കിലും ഇയ്യിടെയായി ജില്ലയുടെ എല്ലാ മേഖലയിലും ഇത് ആഘോഷിച്ച് വരുന്നു. രാസ് ഉത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷത രാസയാത്ര അഥവാ കൃഷ്ണപ്രദക്ഷിണമാണ്. ഭഗവാന്റെ പല അത്ഭുതകൃത്യങ്ങളും ജീവിതഘട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന കളിമണ്‍ കോലങ്ങള്‍ ഉണ്ടാക്കി നാട്ടുകാര്‍ ഊര്‍വലംവെക്കുന്നു.

ധാരാളം കൃഷ്ണഭക്തന്മാര്‍ ഭക്തിപാരവശ്യതയോടെ ഈ ഉത്സവത്തില്‍ ഭാഗഭാക്കാവാറുണ്ട്. ധലായി ജില്ലയിലെ തീര്‍ത്ഥാടനത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും ഒരു പ്രധാന കാരണം കൂടിയാണ് ഈ ഉത്സവം. ധലായി ജില്ലയുടെ ആസ്ഥാനപട്ടണമായ അംബാസ സ്ഥിതിചെയ്യുന്നത് അഗര്‍ത്തലയില്‍ നിന്ന് 90 കിലോമീറ്റര്‍ ദൂരെയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri