Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധംതരി » കാലാവസ്ഥ

ധംതരി കാലാവസ്ഥ

വേനല്‍, ശൈത്യം, വര്‍ഷം എന്നിങ്ങനെ മൂന്ന്‌ കാലങ്ങളോടു കൂടി ഉഷ്‌ണമേഖല കാലാവസ്ഥയാണ്‌ നഗരത്തില്‍ അനുഭവപ്പെടുന്നത്‌.വേനല്‍ക്കാലം ചൂടേറിയതും വരണ്ടതുമാണ്‌. വിനോദ സഞ്ചാരത്തിന്‌ അനുകൂലമല്ല ഇക്കാലയളവ്‌. ധംതാരിയിലെ ശൈത്യകാലവും വരണ്ടതായിരിക്കും ഇക്കാലയളവിലെ താപനില മിതമായിരിക്കും. ശൈത്യകാലമാണ്‌ ധംതരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ ധംതരിയിലെ വേനല്‍ക്കാലം. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 42 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 28 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ഇക്കാലയളവ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ വരെയാണ്‌ ധംതരിയിലെ വര്‍ഷകാലം.മിതമായ മഴമാത്രമെ ഇക്കാലയളവില്‍ അനുഭവപ്പെടാറുള്ളു. താപനിലയിലും കുറവുണ്ടാകും. ധംതാരി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവാണിത്‌.

ശീതകാലം

ധംതരിയില്‍ ശൈത്യകാലം സെപ്‌റ്റംബറില്‍ തുടങ്ങി ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുംശൈത്യകാലത്തെ ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസും കുറഞ്‌ താപനില 13 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.