ധംതരി - പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഭൂമി

ഹോം » സ്ഥലങ്ങൾ » ധംതരി » ഓവര്‍വ്യൂ

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുന്‍സിപാലിറ്റി മേഖലകളില്‍ ഒന്നാണ്‌ ധംതരി. 1998 ജൂലൈ 6 നാണ്‌ ജില്ല ഒദ്യോഗികമായി രൂപപെടുന്നത്‌. ഛണ്ഡിഗഢിലെ ഫലഭൂയിഷ്‌ഠമായ സമതലങ്ങളിലാണ്‌ ജില്ല സ്ഥിതി ചെയ്യുന്നത്‌. വടക്ക്‌ റായ്‌പൂര്‍ ജില്ലയും തെക്ക്‌ കാന്‍കെര്‍ ബസ്‌താര്‍ ജില്ലകളും കിഴക്ക്‌ ഒറീസ്സയും പടിഞ്ഞാറ്‌ ഡര്‍ഗ്‌ ജില്ലയുമാണ്‌ അതിരുകള്‍. ജില്ലയില്‍ കൂടി ഒഴുകുന്ന പ്രധാന നദി മഹാനദിയാണ്‌. സെന്ദൂര്‍, ജോയന്‍, ഖരുണ്‍ എന്നിവയാണ്‌ ഇതിന്റെ കൈവഴികള്‍.

ധംതരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പ്രകൃതി ഭംഗിയാലും വന്യജീവി സമ്പത്താലും അനുഗൃഹീതമായ ധംതരി പരമ്പരാഗത നാടന്‍ സംസ്‌കാരത്താല്‍ പ്രശസ്‌തമാണ്‌ . ഇത്‌ ഈ മേഖലയെ സവിശേഷമാക്കുന്നു. ധംതരിയില്‍ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട്‌. ഗന്‍ഗ്രേല്‍ അണക്കെട്ടെന്നറിയപ്പെടുന്ന രവിശങ്കര്‍ ജല അണക്കെട്ടില്‍ സൂര്യസ്‌തമനം കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്‌. പ്രശസ്‌തമായൊരു പിക്‌നിക്‌ കേന്ദ്രമാണിവിടം.ഛണ്ഡിഗഢില്‍ നിന്നും മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടേയ്‌ക്കെത്താറുണ്ട്‌. മഴക്കാലത്താണ്‌ സന്ദര്‍ശകര്‍ ഏറെ എത്തുന്നത്‌.

മഴക്കാലത്ത്‌ അണക്കെട്ടില്‍ വെള്ളം നിറയുകയും താഴേക്ക്‌ പതിച്ച്‌ തുടങ്ങുകയും ചെയ്യും. മനോഹരമായ കാഴ്‌ചയാണിത്‌. കടുവ സംരക്ഷണ കേന്ദ്രം കൂടിയായ സീതാനദി വന്യജീവി സങ്കേതം പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌. സിഹവ പഹദ്‌ എന്ന്‌ പൊതുവെ അറിയപ്പെടുന്ന സത്‌പുര മലനിരകളാണ്‌ മറ്റൊരു പ്രധാന ആകര്‍ഷണം. ദുര്‍ഗ ദേവിയെ ആരാധിക്കുന്ന ബിലായി മാത ക്ഷേത്രമാണ്‌ സന്ദര്‍ശനത്തിന്‌ നിര്‍ദ്ദേശിക്കുന്ന മറ്റൊരു പ്രധാന സ്ഥലം.

ധംതരി - കലയും സംസ്‌കാരവും

ധംതരി നഗരം കലയ്‌ക്കും സംസ്‌കാരത്തിനും വലിയ മൂല്യമാണ്‌ നല്‍കുന്നത്‌. വിധ്യവാസിനി ,അന്‍ഗാര്‍മോതി ക്ഷേത്രങ്ങള്‍ അവയുടെ കലാ സാംസ്‌കാരിക വിശ്വാസങ്ങളാല്‍ പ്രശസ്‌തമാണ്‌. ധംതാരിയിലെ നിരവധി പേര്‍ ഈ വിശ്വസങ്ങള്‍ പിന്തുടരുന്നവരാണ്‌. പ്രകൃതി മനോഹരമായ ധംതാരിയില്‍ നിലകൊള്ളുന്ന പല സ്‌മാരകങ്ങളും ഇവിടുത്തെ ജനങ്ങളുടെ കലാപരമായ കഴിവും നിര്‍മ്മാണ വൈദഗ്‌ധ്യവും കലാത്മകതയും ഭാവനയും ആണ്‌ പ്രതിഫലിപ്പിക്കുന്നത്‌.

Please Wait while comments are loading...