അംബര്‍, ധാര എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ട് എക്കോ പാര്‍ക്കുകള്‍ ഇവിടെയുണ്ട്. പരിസ്ഥിതിയുമായി അങ്ങേയറ്റം സഹവര്‍ത്തിക്കുന്ന ഈ ഉദ്യാനങ്ങള്‍ കാണാതെ ധനോല്‍ടി സന്ദര്‍ശനം പൂര്‍ണ്ണമാവില്ല. നാട്ടിലുള്ള യുവാക്കളുടെ സഹകരണത്തോടെ ഉത്തരഖണ്ഡിലെ വനംവകുപ്പ് അധികൃതര്‍ അടുത്തകാലത്ത് ഈ പാര്‍ക്കുകള്‍ വിപുലീകരിച്ചിട്ടുണ്ട്. പ്രദേശവാസികളായ ചെറുപ്പക്കാര്‍ തന്നെയാണ് ഇവിടെ ഗൈഡുകളായി വര്‍ത്തിക്കുന്നത്. ഇവരൂടെ സഹായത്തോടെ സന്ദര്‍ശകര്‍ക്ക് പാര്‍ക്ക് ചുറ്റിനടന്ന് കാണാം. ദേവദാരു വൃക്ഷങ്ങളുടെ ഒരു ചെറുവനം പാര്‍ക്കിനകത്ത് സംരക്ഷിക്കപ്പെടുന്നുണ്ട്. കുറഞ്ഞ പ്രവേശന ഫീസ് മാത്രമാണ് സന്ദര്‍ശകരില്‍ നിന്ന് പാര്‍ക്ക് അധികൃതര്‍ ഈടാക്കുന്നുള്ളു.



Click it and Unblock the Notifications