Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധാര്‍ » കാലാവസ്ഥ

ധാര്‍ കാലാവസ്ഥ

ഒക്ടോബര്‍- നവംബര്‍ മാസങ്ങളാണ്‌ ധാര്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ഈ സമയത്ത്‌ വളരെ സുഖകരമായ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ വലിയ തണുപ്പും ഇവിടെ അനുഭവപ്പെടാറില്ല. ഈ സമയത്ത്‌ ധാര്‍ സന്ദര്‍ശിക്കുന്നവര്‍ ചെറിയ തണുപ്പില്‍ ധരിക്കാന്‍ അനുയോജ്യമായ വസ്‌ത്രങ്ങള്‍ കരുതുന്നത്‌ നല്ലതായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച്‌ മാസത്തില്‍ ഇവിടെ വേനല്‍ക്കാലം ആരംഭിക്കും. വേനല്‍ക്കാലത്ത്‌ താപനില സാവധാനം ഉയരുന്ന കാഴ്‌ചയാണ്‌ ഇവിടെ കണ്ടുവരുന്നത്‌. പകല്‍ സമയത്ത്‌ നല്ല ചൂട്‌ അനുഭവപ്പെടുമെങ്കിലും രാത്രികാലങ്ങളില്‍ പൊതുവെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. പകല്‍സമയത്ത്‌ താപനില 34 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌. എന്നാല്‍ രാത്രിയില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസ്‌ വരെയൊക്കെ താഴും. വേനല്‍ക്കാലത്ത്‌ ധാറില്‍ അനുഭവപ്പെടുന്ന കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. അതുകൊണ്ട്‌ തന്നെ ഈ സമയത്ത്‌ വരണ്ട കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നതെന്ന്‌ പറയാം.

മഴക്കാലം

ജൂണ്‍ മാസത്തിലാണ്‌ ധാറില്‍ മഴക്കാലം ആരംഭിക്കുന്നത്‌. ജൂലൈ, ആഗസ്‌റ്റ്‌ മാസങ്ങളില്‍ ഇവിടെ നല്ല മഴ ലഭിക്കും. ഒരു വര്‍ഷം ഇവിടെ ശരാശരി 1000 മില്ലീമീറ്റര്‍ മഴയാണ്‌ ലഭിക്കുന്നത്‌. ഈ സമയത്ത്‌ ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും ഇവിടെ അനുഭവപ്പെടുക.

ശീതകാലം

ശൈത്യകാലത്ത്‌ ധാറില്‍ വളരെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ ഇവിടെ താരതമ്യേന തണുപ്പ്‌ കൂടുതലായിരിക്കും. ഈ സമയത്ത്‌ താപനില 5 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലം ധാര്‍ സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കാവുന്നതാണ്‌. വ്യവസായ ആവശ്യങ്ങള്‍ക്കും  മറ്റുമായി ധാറില്‍ എത്തുന്നവര്‍ ഈ സമയമാണ്‌ സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കുന്നത്‌.