Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ധാര്‍

ധാര്‍ -  സാംസ്‌കാരിക സമ്പന്നതയുടെ നാട്‌

14

ചരിത്രപരമായും സാംസ്‌കാരികമായും പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ മധ്യപ്രദേശിലുണ്ട്‌. അവയില്‍ ഒന്നാണ്‌ ധാര്‍. മാള്‍വാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ധാറിന്റെ സാംസ്‌കാരിക സമ്പന്നതയെ കുറിച്ച്‌ എടുത്തുപറയേണ്ടതാണ്‌. മറാത്താ സാമ്രാജ്യത്തിന്‌ കീഴിലെ ഒരു സാമന്ത രാജ്യമായിരുന്നു ധാര്‍.

പുരാര രാജാക്കന്മാര്‍ ഭരിച്ചിരുന്ന ധാറിന്‌ 'സല്യൂട്ട്‌ സ്റ്റേറ്റ്‌' പദവിയും ലഭിച്ചിരുന്നു. സല്യൂട്ട്‌ സ്റ്റേറ്റ്‌ പദവിയുള്ള രാജ്യങ്ങളിലെ ഭരണാധികാരികളെ ആചാരവെടി മുഴക്കിയാണ്‌ സ്വീകരിച്ചിരുന്നത്‌. വളരെയധികം പ്രാധാന്യമുള്ള സാമന്ത രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക്‌ മാത്രമേ ഈ ആദരം നല്‍കിയിരുന്നുള്ളൂ.

ധാര്‍ ‍- അനുപമ സൗന്ദര്യത്തിന്റെ നാട്‌

മധ്യപ്രദേശിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ്‌ ധാര്‍. തടാകങ്ങളാലും മലനിരകളാലും ചരിത്ര മന്ദിരങ്ങളാലും ചുറ്റപ്പെട്ട മനോഹരമായ ഈ പട്ടണം സമുദ്രനിരപ്പില്‍ നിന്ന്‌ 559 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പ്രകൃതി സൗന്ദര്യവും ചരിത്ര മന്ദിരങ്ങളും ധാറിനെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.

ധാര്‍ -  മധ്യപ്രദേശിന്റെ സാംസ്‌കാരിക പട്ടണം

ചിത്രകല, സംഗീതം, ശില്‍പ്പകല മുതലായ സുകുമാരകലകളും ധാറും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌. പുരാതനകാലം മുതല്‍ക്കേ ധാറിലെ ജനങ്ങള്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. കലാപാരമ്പര്യം ധാറിന്റെ പ്രശസ്‌തി ലോകമെമ്പാടും എത്തിച്ചു. ഗുപ്‌തകാലഘട്ടത്തില്‍ വിരചിതമായതായി കണക്കാക്കപ്പെടുന്ന ബാഗ്‌ ഗുഹാചിത്രങ്ങള്‍ ധാറിന്റെ സമ്പന്നമായ കലാപാരമ്പര്യം വിളിച്ചോതുന്നവയാണ്‌.

ധാര്‍ -  ബാസ്‌ ബഹദൂറിന്റെയും രൂപ്‌മതിയുടെയും നാട്‌

ബാസ്‌ ബഹദൂറിന്റെയും രൂപ്‌മതിയുടെയും പ്രണയം എത്രയോ തലമുറകളായി നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു. ഈ പട്ടണത്തിന്റെ ഓരോ മുക്കും മൂലയും ബാസ്‌ ബഹദൂറിന്റെയും രൂപ്‌മതിയുടെയും പ്രണയകഥ നിങ്ങളോട്‌ പറയും. അത്‌ സാഹിത്യത്തിന്റെയോ സംഗീതത്തിന്റെയോ നൃത്തത്തിന്റെയോ രൂപത്തിലാകാം. ഈ കലകളുടെ പ്രചാരണത്തിനായി ബാസ്‌

ബഹദൂര്‍ വളരെയധികം താത്‌പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ പരിശ്രമങ്ങളുടെ ഫലമായി ധാറിന്റെ പ്രശസ്‌തി രാജ്യം മുഴവനും വ്യാപിച്ചു.

ധാറിലെ വിനോദസഞ്ചാരം

ധാറിലും പരിസരങ്ങളിലുമായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്‌. ബാഗ്‌ ഗുഹ ഒരിക്കലും ഒഴിവാക്കാനാവാത്ത കാഴ്‌ചയാണ്‌. വ്യാവസായിക പട്ടണമായ പിതാമ്പൂരാണ്‌ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ്‌ ധാര്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ധാറിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളവും റെയില്‍വെ സ്‌റ്റേഷനും ഇന്‍ഡോറിലാണ്‌. ഇവിടെ നിന്ന്‌ റോഡ്‌ മാര്‍ഗ്ഗം ധാറില്‍ എത്തിച്ചേരാം.

ധാര്‍ പ്രശസ്തമാക്കുന്നത്

ധാര്‍ കാലാവസ്ഥ

ധാര്‍
29oC / 84oF
 • Sunny
 • Wind: W 23 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ധാര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ധാര്‍

 • റോഡ് മാര്‍ഗം
  മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം റോഡ്‌ മാര്‍ഗ്ഗം ധാറില്‍ എത്താന്‍ കഴിയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംപിഎസ്‌ആര്‍ടി കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ പ്രമുഖ പട്ടണങ്ങളില്‍ നിന്നെല്ലാം ധാറിലേക്ക്‌ ബസ്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഇന്‍ഡോര്‍, മൗ, റട്‌ലാം, ഭോപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ ടാക്‌സിയിലും ഇവിടെ എത്താവുന്നതാണ്‌.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ധാറില്‍ റെയില്‍വെ സ്‌റ്റേഷന്‍ ഇല്ല. ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷനും ഇന്‍ഡോറില്‍ തന്നെയാണ്‌. മധ്യപ്രദേശിലെ പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്നാണ്‌ ഇന്‍ഡോര്‍. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളില്‍ നിന്നും ട്രെയിനില്‍ ഇവിടെ എത്താവുന്നതാണ്‌. ഇവിടെ നിന്ന്‌ ബസിലോ ടാക്‌സിയിലോ ധാറില്‍ എത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ധാറിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ഇന്‍ഡോറിലെ ദേവി അഹില്യാഭായ്‌ ഹോല്‍ക്കര്‍ നാഷണല്‍ എയര്‍പോര്‍ട്ടാണ്‌. ധാറില്‍ നിന്ന്‌ 62 കിലോമീറ്റര്‍ അകലെയാണ്‌ ഇന്‍ഡോര്‍. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക്‌ വിമാന സര്‍വ്വീസുകളുണ്ട്‌. ഇന്‍ഡോറില്‍ നിന്ന്‌ ധാറിലേക്ക്‌ ബസുകളും ടാക്‌സികളും ലഭ്യമാണ്‌.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Aug,Wed
Return On
13 Aug,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
12 Aug,Wed
Check Out
13 Aug,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
12 Aug,Wed
Return On
13 Aug,Thu
 • Today
  Dhar
  29 OC
  84 OF
  UV Index: 8
  Sunny
 • Tomorrow
  Dhar
  29 OC
  84 OF
  UV Index: 8
  Partly cloudy
 • Day After
  Dhar
  28 OC
  82 OF
  UV Index: 8
  Partly cloudy

Near by City