ധര്‍മശാലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങൡലാന്നാണ് ചിന്മയ തപോവന്‍. ഹിന്ദു ആത്മീയഗുരുവും അധ്യാപകനുമായിരുന്ന ബാലകൃഷ്ണമേനോനാണ് ചിന്മയ തപോവന്‍ ആരംഭിച്ചത്. ബാലകൃഷ്ണമേനോന്റെ ആത്മീയ ഗുരുവായിരുന്ന സ്വാമി തപോവന്റെ പേരാണ് ആശ്രമത്തിന് നല്‍കിയിരിക്കുന്നത്. ചിന്മയ റൂറല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ആസ്ഥാനം കൂടിയായചിന്മയ തപോവന്‍ ബിന്ദുസരസ്സ് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഗീതാക്ലാസുകളും മറ്റും ചിന്മയ തപോവനില്‍ നടത്തിവരുന്നുണ്ട്. ശ്രീഹനുമാന്റെ 9 അടി ഉയരത്തിലുള്ള ഒരു കൂറ്റന്‍ പ്രതിമ ചിന്മയ തപോവന്റെ കവാടത്തിലായി കാണാം. ആത്മീയതയുമായി ബന്ധപ്പെട്ട ബുക്കുകളും സീഡിയും മറ്റും ഇവിടെ നിന്നും സന്ദര്‍ശകര്‍ക്ക് വാങ്ങാന്‍ സാധിക്കും.



Click it and Unblock the Notifications