മക് ലോഡ് ഗഞ്ചില്‍ നിന്നും കേവലം രണ്ട് കിലോമീറ്റര്‍ വടക്കുമാറിയാണ് ധരംകോട്ട് എന്ന പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതം സ്ഥിതിചെയ്യുന്നത്. സഞ്ചാരികളുടെ പ്രിയപ്പെട്ട പിക്‌നിക് കേന്ദ്രമാണ് കനത്ത കാടിനുനടുവിലെ ധരംകോട്ട്. വിപാസന മെഡിറ്റേഷന്‍ സെന്റര്‍, ധമ്മ ശിക്കാര, തുഷിത മെഡിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവയാണ് ധരംകോട്ടിന് അരികിലുള്ള ആകര്‍ഷണകേന്ദ്രങ്ങള്‍. സമീപത്തായി ഗാലു ദേവീ ക്ഷേത്രവുമുണ്ട്. ധൗലാധര്‍ റേഞ്ചിന്റെയും കംഗ്രാ വാലിയുടെയും മനോഹരമായ കാഴ്ചകളും ഇവിടെ നിന്നും ലഭിക്കും.



Click it and Unblock the Notifications