ധര്‍മശാലയിലെ പ്രമുഖമായ ആകര്‍ഷണങ്ങളിലൊന്നാണ് കുന്നുകള്‍ക്ക് നടുവിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം. ലോക്കല്‍ ക്രിക്കറ്റ് ടീമുകള്‍ മുതല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ വരെ ധര്‍മശാല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്നു. ഇന്ത്യയിലെ മനോഹരമായ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ ഒന്നായാണ് ധര്‍മശാല ക്രിക്കറ്റ് സ്‌റ്റേഡിയം കരുതപ്പെടുന്നത്. രഞ്ജി ക്രിക്കറ്റ് മത്സരങ്ങളുടെ സ്ഥിരം വേദികളിലൊന്നാണ് ധര്‍മശാല ക്രിക്കറ്റ് സ്‌റ്റേഡിയം. ധലാധൈര്‍ മലനിരകളില്‍ നിന്നും നോക്കിയാല്‍ മനോഹരമായ ധര്‍മശാല ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ കാഴ്ച കാണാം.



Click it and Unblock the Notifications