ധര്‍മശാലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങൡലാന്നാണ് കുനാല്‍ പത്രി. കാംഗ്രയിലെ കോട്വാലി ബസാറില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ മാറിയാണ് കുനാല്‍ പത്രി സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ഒരു നനഞ്ഞ കല്ല് ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ഈ കല്ല് ഉണങ്ങിത്തുടങ്ങുമ്പോള്‍ പ്രദേശത്ത് മഴ പെയ്യാന്‍ തുടങ്ങുമെന്നാണ് തദ്ദേശവാസികളുടെ വിശ്വാസം. ദുര്‍ഗ്ഗാദേവിയാണ് കുനാല്‍ പത്രിയിലെ ആരാധനാമൂര്‍ത്തി. കാപാലേശ്വരി എന്നും ദുര്‍ഗ്ഗാദേവി ഇവിടെ അറിയപ്പെടുന്നു. സമീപത്തായി മറ്റൊരു ദുര്‍ഗ്ഗേക്ഷേത്രവും ഉണ്ട്. നിരവധി ആളുകളാണ് ദിവസേന കുനാല്‍ പത്രി കാണാനായി എത്തുന്നത്.



Click it and Unblock the Notifications