മക് ലോഡ് ഗഞ്ചില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമുണ്ട് നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക്. ധര്‍മശാലയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ട്. ഏഴ് ഏക്കറിലധികം വരുന്ന സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത് സാക്ഷാല്‍ ദലൈലാമയാണ്. തിബറ്റന്‍ ആര്‍ട്ട്, കള്‍ച്ചര്‍, സംഗീതം, നൃത്തം, കരകൗശലനിര്‍മാണം, ശില്‍പനിര്‍മാണം തുടങ്ങിയവയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപത്തായി സ്ഥിതിചെയ്യിന്ന ഗ്യാട്ടോ മൊണാസ്ട്രി കണ്ടിരിക്കേണ്ട ഒന്നാണ്.



Click it and Unblock the Notifications