ധര്‍മശാലയിലെ ഏറ്റവും പ്രശസ്തമായ ആക്ടിവിറ്റികളിലൊന്നാണ് ട്രക്കിംഗ്. കംഗ്രാവലിയിലെ ധുലാധൗര്‍ റേഞ്ചിലാണ് ട്രക്കിംഗിന്റെ സ്റ്റാര്‍ട്ടിംഗ് പോയന്റ്. സമുദ്രനിരപ്പില്‍ നിന്നും 4600 മീറ്റര്‍ ഉയരത്തിലാണ് ഇത്. ഇത്തരത്തിലുള്ള നിരവധി ട്രക്കിംഗ് പോയന്റുകള്‍ നിറഞ്ഞതാണ് ധര്‍മശാല. പൈന്‍ മരങ്ങളും ഓക്ക് മരങ്ങളും നിറഞ്ഞ കുന്നിന്‍പുറങ്ങളിലൂടെയുള്ള ട്രക്കിംഗ് വിനോദസഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. ഇന്ദ്രധര്‍ പാസ് വഴി ധര്‍മശാലയില്‍ നിന്നും ചംബാ വാലി വരെ നീളുന്നതാണ് ഇവിടത്തെ മനോഹരമായ ട്രക്കിംഗ് പാതകളിലൊന്ന്.
സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 4350 മീറ്റര്‍ ഉയരത്തിലാണ് ഇത്. ഹിമാലയത്തിലെ പിര്‍ പാഞ്ചര്‍ മലനിരകളുടെ മനോഹരമായ ദൂരക്കാഴ്ചകള്‍ തരുന്നതാണ് ഈ ട്രക്കിംഗ്. ധര്‍മശാലയില്‍ തുടങ്ങി ബില്ലിംഗ്, ബിര്‍, പല്‍ചക്, പനിഹര്‍ഡു, ഉഡെഗ്, മാര്‍ഹു, ബരാബംഗല്‍, ധാര്‍ഡിയാണ്ട്, നയഗ്രോണ്‍ എന്നിങ്ങനെയുളള സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു മറ്റൊരു ട്രക്കിംഗ് പാത. 4580 മീറ്റര്‍ ഉയരത്തിലുള്ള ഭിംഗസുത്രിയാണ് ഇക്കൂട്ടത്തിലെ ഏറ്റവും ദുര്‍ഘടമായ ട്രക്കിംഗ് പാത. ധര്‍മശാലയില്‍ നിന്നാരംഭിച്ച് ബിലേനി പാസ് വഴി 3710 മീറ്റര്‍ ഉയരത്തിലായി മറ്റൊരു ട്രക്കിംഗ് പാതയുണ്ട്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടെ ട്രക്കിംഗിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications