മക് ലിയോഡ് ഗഞ്ചിന് പരിസരത്തെ മറ്റൊരു പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് സുഗ്ലാഗ്ഖാംഗ്. പൊടാല പാലസ് ഇന്‍ എക്‌സൈല്‍ എന്നറിയപ്പെടുന്ന കൊട്ടാരമാണ് ഇവിടത്തെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം. ചൈനയില്‍ നിന്നും പുറത്താക്കപ്പെട്ട കാലത്ത് ദലൈലാമ താമസിച്ചിരുന്ന കൊട്ടാരമാണ് ഇത്. നംഗ്യാല്‍ മൊണാസ്ട്രി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. നിരധി കടകളും, അമ്പലങ്ങളും, കഫെകളും, സ്തൂപങ്ങളും, മ്യൂസിയവും നിറഞ്ഞതാണ് ഇവിടം. ഗൗതമബുദ്ധന്റെ മൂന്നടി ഉയരമുള്ള വെങ്കലപ്രതിമയും ഇവിടെ കാണാം. അവലോകിതേശ്വര, പത്മസഭവ തുടങ്ങിയവരുടെ ചിത്രങ്ങളും ഇവിടെയുണ്ട്.



Click it and Unblock the Notifications