മനോഹരമായ ഒരു നിര്‍മ്മിതിയാണ് ഈ ജൈനക്ഷേത്രം. സ്വര്‍ണത്തില്‍ത്തീര്‍ത്ത പ്രഭാവലയമുള്ള ചന്ദ്രനാഥ സ്വാമിയുടെ പ്രതിഷ്ഠ മനോഹരമാണ്. ജൈനന്മാരില്‍ പ്രധാനിയായിരുന്ന ബിര്‍മണ്ണ പെര്‍ഗേഡ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. വളരെ ശാന്തമായ അന്തരീക്ഷത്തില്‍ കുറച്ചുനേരം ഇരിക്കണമെന്നുള്ളവര്‍ക്ക് നല്ലയിടമാണ് ചന്ദ്രനാഥസ്വാമി, ധ്യാനത്തിന് പറ്റിയത്രയും ശാന്തതയാണ് ഈ ക്ഷേത്രത്തില്‍.
ക്ഷേത്രത്തിനടുത്തായി കല്ലില്‍ കൊത്തിയ പലതരം രൂപങ്ങളും മറ്റും കാണാം.ജൈനമതത്തിലെ ദിഗംബരവിഭാഗത്തിന്റെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. കാലത്ത് 6നും 2മണിയ്ക്കും ഇടയ്ക്കും വൈകീട്ട് 6.30നും 8.30നുമിടയ്ക്കുമാണ് ക്ഷേത്രം തുറക്കുക.